ചി​റ​യി​റ​മ്പ് നാ​ലു​മ​ണി​ക്കാ​റ്റ് റോ​ഡി​ന് 10 ല​ക്ഷം രൂ​പ​യു​ടെ പു​തി​യ പ​ദ്ധ​തി
Monday, September 28, 2020 9:55 PM IST
‌കോ​ഴ​ഞ്ചേ​രി: ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്ന ചി​റ​യി​റ​മ്പ് ജം​ഗ്ഷ​ൻ നാ​ലു​മ​ണി​ക്കാ​റ്റ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 10 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി കൂ​ടി ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ.

തി​രു​വ​ഞ്ചാം​കാ​വ്- പാ​ല​യ്ക്കാ​ട്ട്ചി​റ ചി​റ​യി​റ​മ്പ് റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് മു​ന്പ് അ​നു​വ​ദി​ച്ച 20 ല​ക്ഷം രൂ​പ​യു​ ടെ പ​ദ്ധ​തി​യ്ക്കു പു​റ​മെ​യാ​ണി​ത്. ‌

റോ​ഡ് പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ഈ ​തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നു​ള്ള റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന്

ജ​ന​പ്ര​തി​നി​ധി​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പൊ​തു മ​രാ​മ​ത്ത് വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ കൂ​ടി അ​ധി​ക​മാ​യി അ​നു​വ​ദി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ‌