ക്വാ​റി​ക​ളി​ലെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ ജ​ന​കീ​യ സ​മി​തി​ക​ൾ വേ​ണം: ഡി​സി​സി ‌‌
Monday, September 28, 2020 9:58 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നു ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന ത​ര​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന പാ​റ​മ​ട​ക​ളി​ല്‍ പി​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ന്‍ ജ​ന​കീ​യ സ​മി​തി​ ക​ള്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ ട്ടു.
അ​ന​ധി​കൃ​ത​മാ​യാ​ണ് ജി​ല്ല​യി​ല്‍ ക്വാ​റി​ക​ള്‍ പ​ല​തും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക്വാ​റി​ക​ളി​ല്‍ നി​യ​മ​പ​ര​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ പോ​ലും ന​ട​ക്കു​ന്നി​ല്ല. ‌
കോ​ന്നി, കൂ​ട​ല്‍, ക​ല​ഞ്ഞൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ള്‍ അ​ന​ധി​കൃ​ത ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മൂ​ലം ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​ണ്. പാ​റ​മ​ട​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് കൊ​ടു​ക്കു​ന്ന​തി​ല്‍ വ​ന്‍ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യി ബാ​ബു ജോ​ര്‍​ജ് ആ​രോ​പി​ച്ചു. ‌
ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് അ​ദാ​നി​ഗ്രൂ​പ്പ് വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്കാ​യി ക​ല​ഞ്ഞൂ​രി​ൽ ഖ​ന​നം തു​ട​ങ്ങാ​ൻ അ​നു​മ​തി തേ​ടി​യി​രി​ക്കു​ന്ന​ത്.
ക​ല​ഞ്ഞൂ​രി​ന്‍റെ സൗ​ന്ദ​ര്യ​മാ​യ രാ​ക്ഷ​സ​ന്‍​പാ​റ 100 വ​ര്‍​ഷം പൊ​ട്ടി​ച്ചാ​ലും തീ​രി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ അ​ഭി​പ്രാ​യം.
ഇ​തു മു​ന്നി​ല്‍ ക​ണ്ടാ​ണ് ഉ​ന്ന​ത​രാ​യ സി​പി​എം നേ​താ​ക്ക​ള്‍ അ​ദാ​നി​യു​ടെ പാ​റ​ഖ​ന​ന​ത്തി​ന് അ​നു​മ​തി​ക്കാ​യി ച​ര​ടു​വ​ലി​ക​ള്‍ ന​ട​ത്തു​ന്ന​താ​യി അ​ദ്ദേ​ഹം അ​രോ​പി​ച്ചു. ‌