കു​ന്ന​ന്താ​ന​ത്തെ സം​വ​ര​ണ വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ഥി​യു​മെ​ത്തി
Tuesday, September 29, 2020 10:28 PM IST
കോ​ഴ​ഞ്ചേ​രി: സം​വ​ര​ണ വാ​ർ​ഡു​ക​ൾ നി​ശ്ച​യി​ച്ച​തി​നു പി​ന്നാ​ലെ ജി​ല്ല​യി​ൽ ആ​ദ്യ സ്ഥാ​നാ​ർ​ഥി​യു​മെ​ത്തി. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പി.​കെ. ബാ​ബു​രാ​ജാ​ണ് കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്. ‌
പ​ഞ്ചാ​യ​ത്ത് നാ​ലാം​വാ​ർ​ഡാ​യ കാ​ര​യ്ക്കാ​ട് പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബാ​ബു​രാ​ജ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി നേ​താ​വാ​യി​രു​ന്ന പി.​കെ. കു​ഞ്ഞ​ന്പാ​യി​യു​ടെ ഇ​ള​യ മ​ക​നാ​ണ് ബാ​ബു​രാ​ജ്. മു​ന്പ് സി​പി​എം പ്ര​വ​ർ​ത്ത​ക​നും പ​ഞ്ചാ​യ​ത്ത് മെം​ബ​റു​മാ​യി​രു​ന്നു. ‌
1999ൽ ​പാ​ർ​ട്ടി ന​ട​പ​ടി​ക്കു വി​ധേ​യ​നാ​യ ബാ​ബു​രാ​ജ് പി​ന്നീ​ട് സി​പി​എ​മ്മി​നു പു​റ​ത്താ​യി. ‌
സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വാ​യി​രു​ന്ന ത​ന്‍റെ പി​താ​വ് കു​ഞ്ഞ​ന്പാ​യി​യു​ടെ ചി​ത്ര​ത്തോ​ടൊ​പ്പ​മു​ള്ള പോ​സ്റ്റ​ർ ത​യാ​റാ​ക്കി​ക്കൊ​ണ്ടാ​ണ ്ബാ​ബു​രാ​ജ് വോ​ട്ട് അ​ഭ്യ​ർ​ഥ​ന ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ‌