ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ ഡി​വൈ​സു​മാ​യി ഐ​ടി​ഐ അ​ധ്യാ​പ​ക​ൻ
Tuesday, September 29, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ ഡി​വൈ​സു​മാ​യി ഐ​ടി​ഐ അ​ധ്യാ​പ​ക​ൻ. മൈ​ല​പ്ര മാ​ർ ഫീ​ല​ക്സി​നോ​സ് ഐ​ടി​ഐ​യി​ലെ ഇ​ല​ക്ട്രീ​ഷ്യ​ൻ അ​ധ്യാ​പ​ക​നാ​യ കു​ന്പ​ഴ പ്രോ​ഗ്ര​സീ​വ് വി​ദ്യാ​ഭ​വ​നി​ൽ പി. ​കെ. ഭാ​ഗ്യ​രാ​ജാ​ണ് ആ​ധു​നി​ക നാ​നോ സ്പ്രെ ​ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ചു​ള്ള വ്യ​ത്യ​സ്ത​മാ​യ സാ​നി​റ്റൈ​സ​ർ മെ​ഷീ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ‌

സാ​നി​റ്റൈ​സ​ർ മെ​ഷീ​ന് പു​റ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ടാ​ങ്കി​ന് 20 ലി​റ്റ​ർ വ​രെ സം​ഭ​ര​ണ ശേ​ഷി ഉ​ള്ള​തി​നാ​ൽ ഇ​ട​യ്ക്കി​ട​യ്ക്ക് ടാ​ങ്കി​ൽ സാ​നി​റ്റൈ​സ​ർ നി​റ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.

ആ​ശു​പ​ത്രി​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, പെ​ട്രോ​ൾ പ​ന്പു​ക​ൾ, സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, സി​നി​മാ തീ​യ​റ്റ​റു​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യി​ൽ ഇ​ത് ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്ന് ഭാ​ഗ്യ​രാ​ജ് പ​റ​ഞ്ഞു. ‌

സാ​നി​റ്റെ​സ​ർ കൈ​യി​ൽ തേ​ച്ചു പി​ടി​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.
കൈ​ക​ൾ, മൊ​ബൈ​ൽ ഫോ​ണ്‍, പ​ഴ്സ്, നോ​ട്ടു​ക​ൾ മു​ത​ലാ​യ​വ വ​ള​രെ​ല​ളി​ത​മാ​യി അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കു​ന്നു. ടാ​ങ്കി​ലെ സാ​നി​റ്റൈ​സ​റി​ന്‍റെ അ​ള​വ് ഒ​രു നി​ശ്ചി​ത പ​രി​ധി​യി​ൽ കൂ​ടു​ത​ൽ താ​ഴ്ന്നാ​ൽ അ​ലാ​റം മു​ഴ​ങ്ങു​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഉ​ട​ൻ ത​ന്നെ മെ​ഷി​ൻ ടാ​ങ്കി​ൽ സാ​നി​റ്റെ​സ​ർ നി​റ​യ്ക്കാ​നാ​ കും.

സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ലാ​റം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ത്തി​ലാ​ണ് ഡി​വൈ​സി​ന്‍റെ അ​വ​ത​ര​ണം. 2000 രൂ​പ​യി​ൽ താ​ഴെ മാ​ത്രം നി​ർ​മാ​ണ​ച്ചെ​ല​വ് വ​രു​ന്ന ഉ​പ​ക​ര​ണം ഭി​ത്തി​യി​ൽ ല​ഘു​വാ​യി ഘ​ടി​പ്പി​ക്ക​നു​മാ​കും. ‌