മ​ത്താ​യി​യു​ടെ മ​ര​ണം ! പി​ടി​മു​റു​ക്കി സി​ബി​ഐ, ഒ​ളി​വി​ലാ​യ​വ​ർ ഉ​ട​ൻ കു​ടു​ങ്ങും ‌
Thursday, October 22, 2020 11:40 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ ക​ർ​ഷ​ക​നാ​യ പി.​പി. മ​ത്താ​യി (പൊ​ന്നു - 41) വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പിന്‍റെ ജീ​പ്പ് സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ‌

മ​ത്താ​യി​യു​മാ​യി വ​ന​പാ​ല​ക​ർ അ​വ​സാ​ന​മാ​യി യാ​ത്ര ചെ​യ്ത ജീ​പ്പ് സം​ഭ​വ​ദി​വ​സം ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണ്. ഇ​തു പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പ് സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.‌

മ​ത്താ​യി​യെ വീ​ട്ടി​ൽനി​ന്നു വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​പോ​യ​തും തെ​ളി​വെ​ടു​പ്പി​നെ​ന്ന പേ​രി​ൽ കു​ട​പ്പ​ന​യി​ലെ​ത്തി​യ​തു​മെ​ല്ലാം ഈ ​ജീ​പ്പി​ലാ​യി​രു​ന്നു. കി​ണ​റ്റി​ൽ മ​ത്താ​യി കി​ട​ക്കു​ന്ന​ത​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി​യ​പ്പോ​ൾ വ​ന​പാ​ല​ക​ർ ജീ​പ്പ് കു​ട​പ്പ​ന​യി​ൽ ത​ന്നെ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.‌
ഇ​തി​നി​ടെ മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​റി​യാ​മെ​ന്ന് ക​രു​തു​ന്ന​വ​രി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ര​ണ്ടു​പേ​രെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യു​മെ​ന്ന് സൂ​ച​ന. ഇ​തു കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വ​ന​പാ​ല​ക​രു​ടെ സ​ഹാ​യി​ക​ളാ​യി​രു​ന്ന ഇ​രു​വ​രും സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​തു മു​ത​ൽ ഒ​ളി​വി​ലാ​ണ്.

നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്ന് സി​ബി​ഐ സം​ഘം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ ഇ​വ​ർ മൊ​ഴി മാ​റ്റി​യി​രു​ന്നു.

മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ശേ​ഷം വ​ന​പാ​ല​ക​ർ​ക്കെ​ന്ന പേ​രി​ൽ മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബ​യെ വി​ളി​ച്ച് 75000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​ത് ഇ​വ​രി​ലൊ​രാ​ളാ​ണ്. മ​ത്താ​യി​യെ ചോ​ദ്യം ചെ​യ്യാ​നെ​ന്ന പേ​രി​ൽ ഉ​ൾ​വ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ​പ്പോ​ഴും ഇ​യാ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളും ഒ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ വ​നം​വ​കു​പ്പ് ത​ന്നെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.‌
ഇ​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യ​ശേ​ഷ​മേ വ​ന​പാ​ല​ക​രി​ലേ​ക്ക് വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​പ്പ് ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്നാ​ണ് സൂ​ച​ന. വ​ന​പാ​ല​ക​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ തീ​ർ​പ്പാ​ക്കി​യി​രു​ന്നു.‌

ചി​റ്റാ​റി​ലെ വ​ന​പാ​ല​ക​രാ​യ എ.​കെ. പ്ര​ദീ​പ് കു​മാ​ർ, ടി. ​അ​നി​ൽ കു​മാ​ർ, എ​ൻ. സ​ന്തോ​ഷ്, ഇ.​വി. പ്ര​ദീ​പ് കു​മാ​ർ, താ​ത്കാ​ലി​ക ഡ്രൈ​വ​ർ പ്ര​തി​ൻ എ​ന്നി​വ​രാ​ ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്.

കേ​സി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​വ​രെ നോ​ട്ടീ​സ് ന​ൽ​കി അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ന്ന് ഹ​ർ​ജി തീ​ർ​പ്പാ​ക്കി​ക്കൊ​ണ്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യെ കേ​സ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ കോ​ട​തി​യി​ൽ എ​തി​ർ​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ 28നാ​ണ ്മ​ത്താ​യി വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച​ത്.‌കു​ട​പ്പ​ന വ​നാ​തി​ർ​ത്തി​യി​ലെ കാ​മ​റ ത​ക​ർ​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ത്താ​യി​യെ പി​ന്നീ​ട് കു​ടും​ബ​വീ​ടി​നു സ​മീ​പ​മു​ള്ള കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
40 ദി​വ​സ​ത്തോ​ളം കു​ടും​ബം ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ക​യും മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ ച്ചി​രു​ന്ന മൃ​ത​ദേ​ഹം ര​ണ്ടാ​മ​ത് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് സം​സ്ക​രി​ച്ച​ത്.

ര​ണ്ടാ​മ​ത്തെ പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഫോ​റ​ൻ​സി​ക് സ​ർ​ജന്മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സി​ബി​ഐ സം​ഘം വി​ല​യി​രു​ത്തി. നി​ര​വ​ധി ത​വ​ണ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സി​ബി​ഐ സം​ഘം നൂ​റോ​ളം പേ​രെ ഇ​തി​നോ​ട​കം ചോ​ദ്യം ചെ​യ്തി​രു​ന്നു.

മ​ത്താ​യി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ക​ണ്ടു. പ​ത്ത​നം​തി​ട്ട കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക ഓ​ഫീ​സ് തു​റ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ‌