മ​ത്താ​യി​യു​ടെ മ​ര​ണം: കു​റ്റ​ക്കാ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണമെന്ന് വി​ക്ട​ര്‍ ടി. ​തോ​മ​സ്‌
Thursday, October 22, 2020 11:40 PM IST
പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച പി. ​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി ജ​ന​കീ​യ പോ​രാ​ട്ട​ത്തി​നു​ള്ള വി​ജ​യ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ്. അ​നേ​ഷ​ണ​സം​ഘ​ത്തി​നു നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍, റീ ​പോ​സ്റ്റ്​ മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വി​ടു​ക​യും ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​വ​രെ ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​ക​യും വേ​ണ​മെ​ന്ന് വി​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര​സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ൽ ഇ​നി കാ​ല​താ​മ​സം അ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌