285 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്, രോ​ഗ​മു​ക്തി 126 പേ​രി​ൽ
Friday, October 23, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 285 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 126 പേ​ർ​ക്ക് രോ​ഗ​മു​ക്തി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 12 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും 36 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 237 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.
ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 37 പേ​രു​ണ്ട്.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 13514 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ൽ 10162 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. 10970 പേ​രാ​ണ് ഇ​തേ​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. നി​ല​വി​ൽ 2305 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ആശുപത്രികളിൽ 2048 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.
സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 14833 പേ​രു​ൾ​പ്പെ​ടെ 20681 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 3099 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 1992 പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. ഇ​തി​ൽ 882 ആ​ർ​ടി​പി​സി​ആ​ർ, 1067 ആ​ന്‍റി​ജ​ൻ, 38 ട്രൂ​നാ​റ്റ്, അ​ഞ്ച് സി ​ബി​നാ​റ്റ് പ​രി​ശോ​ധ​ന​ക​ളാ​യി​രു​ന്നു. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 1107 സ്ര​വ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. 1928 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ൽ കോ​വി​ഡ് മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.57 ശ​ത​മാ​ന​വും ജി​ല്ല​യു​ടെ ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 7.81 ശ​ത​മാ​ന​വു​മാ​ണ്.

ഒ​രു മ​ര​ണം കൂ​ടി
ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ ഒ​രാ​ളു​ടെ മ​ര​ണം​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 10ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (82) ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞു. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ 76 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു മാ​ത്രം: ഡി​എം​ഒ
ന​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പൂ​ജ​ക​ൾ, വി​ദ്യാ​രം​ഭം, സം​ഗീ​ത ക​ച്ചേ​രി തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​ന്പോ​ൾ കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ.​എ​ൽ.​ഷീ​ജ അ​റി​യി​ച്ചു. പ​ര​മാ​വ​ധി 40 പേ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം ന​ൽ​കാ​വൂ. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ആ​ളു​ക​ൾ തി​ര​ക്ക് കൂ​ട്ടാ​തി​രി​ക്കാ​ൻ സം​ഘാ​ട​ക​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ച​ട​ങ്ങ് ന​ട​ക്കു​ന്നി​ട​ത്ത് സ്ക്രീ​നിം​ഗി​നു​ള​ള സൗ​ക​ര്യ​മൊ​രു​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള​ള​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും അ​ക​ത്ത് പ്ര​വേ​ശി​പ്പി​ക്ക​രു​ത്. വ്യ​ക്തി​ക​ൾ ത​മ്മി​ൽ കു​റ​ഞ്ഞ​ത് ആ​റ​ടി അ​ക​ലം പാ​ലി​ക്ക​ണം. ത​റ​യി​ൽ അ​ട​യാ​ള​മി​ട്ടോ, വ​ടം കെ​ട്ടി​യോ ശാ​രീ​രി​ക അ​ക​ല​പാ​ല​നം സം​ഘാ​ട​ക​ർ ഉ​റ​പ്പു വ​രു​ത്ത​ണം. എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും വാ​യും മൂ​ക്കും മൂ​ട​ത്ത​ക്ക​വി​ധം മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ സ്വ​ന്തം ഭ​വ​ന​ങ്ങ​ളി​ൽ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​തം. വി​ദ്യാ​രം​ഭ ച​ട​ങ്ങി​ൽ കു​ട്ടി​യു​ടെ നാ​വി​ൽ ആ​ദ്യാ​ക്ഷ​രം കു​റി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ​യു​ള​ള​വ ഒ​റ്റ​ത​വ​ണ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു
കോ​ന്നി: കൂ​ട​ൽ വി​ല്ലേ​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​ർ​ശ​ൻ ഗ്രാ​നൈ​റ്റ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ 12 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ര​ണ്ടു ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്കും കോ​വി​ഡ് 19 പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഏ​ഴു ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വ​യ്ക്കാ​ൻ കോ​ന്നി ത​ഹ​സി​ൽ​ദാ​ർ കെ.​ശ്രീ​കു​മാ​ർ ഉ​ത്ത​ര​വി​ട്ടു.

അതിഥി തൊഴിലാളികളിൽ രോഗവ്യാപനം, പരിശോധന കൂട്ടും
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ട​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​യ​തി​നാ​ൽ ഇ​വ​രു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി കോ​വി​ഡ് 19 പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ഡി​എം​ഒ ഡോ.​എ.​എ​ൽ ഷീ​ജ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ 44 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ ഏ​റെ​യും കേ​ര​ള​ത്തി​ൽ പു​തു​താ​യി ജോ​ലി​ക്കെ​ത്തി​യ​വ​രാ​ണ്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും കോ​യി​പ്രം - പു​ല്ലാ​ട് മേ​ഖ​ല​ക​ളി​ലു​മാ​ണ്. ക​ല​ഞ്ഞൂ​ർ കൂ​ട​ലി​ൽ ദ​ർ​ശ​ൻ ഗ്രാ​നൈ​റ്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് വ്യാ​ഴാ​ഴ്ച്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12 പേ​ർ​ക്ക് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി.
കൂ​ടു​ത​ൽ പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. വ​ട​ശേ​രി​ക്ക​ര, ഓ​മ​ല്ലൂ​ർ, മ​ല​യാ​ല​പ്പു​ഴ, ക​ല​ഞ്ഞൂ​ർ, മ​ല്ല​പ്പ​ള്ളി, മൈ​ല​പ്ര, ത​ണ്ണി​ത്തോ​ട്, ആ​റ·ു​ള, ചെ​റു​കോ​ൽ, കോ​ന്നി, നാ​റാ​ണം​മൂ​ഴി, പ്ര​മാ​ടം, റാ​ന്നി- പെ​രു​നാ​ട് ,തി​രു​വ​ല്ല ന​ഗ​ര​സ​ഭ, വ​ള്ളി​ക്കോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണി​തു​വ​രെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി. പു​ല്ലാ​ട് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തൊ​ഴി​കെ​യു​ള്ള ക​ട​ക​ൾ അ​ട​പ്പി​ച്ചു.