മി​ഷ​ൻ സു​ന​ന്ദി​നി പ​ദ്ധ​തി​ക്ക് ഇ​ല​ന്തൂ​ർ ബ്ലോ​ക്കി​ൽ തു​ട​ക്ക​മാ​യി
Friday, October 23, 2020 10:21 PM IST
ഇ​ല​ന്തൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന മി​ഷ​ൻ സു​ന​ന്ദി​നി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ശു​ക്ക​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
ഇ​തു​വ​ഴി ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്ന​തി​നും അ​തി​ലൂ​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സാ​ധ്യ​മാ​കും. ബ്ലോ​ക്ക് പ​രി​ധി​യി​ൽ പാ​ൽ ഉ​ത്്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ന​ല്ല ആ​രോ​ഗ്യ​മു​ള്ള ക​ന്നു​കു​ട്ടി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കാ​ലി​ത്തീ​റ്റ​യ്ക്കൊ​പ്പം ധാ​തു​ല​വ​ണ മി​ശ്രി​ത​വും സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കും.
ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യ്ക്ക് ബ്ലോ​ക്ക് പ​രി​ധി​യി​ലെ 210 പ​ശു​ക്ക​ളെ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കു​ഴി​ക്കാ​ല മൃ​ഗാ​ശു​പ​ത്രി ഹാ​ളി​ൽ ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​നി​ർ​വ​ഹി​ച്ചു. മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത വി​ക്ര​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്ജെ​സി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​ബി. സ​ത്യ​ൻ,സാ​ലി തോ​മ​സ്,മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി ജി​ജു ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശാ​ലി​നി അ​നി​ൽ​കു​മാ​ർ, ബെ​ന്നി കു​ഴി​ക്കാ​ല, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​ഉ​മ്മ​ൻ പി. ​രാ​ജ്, പ​ത്ത​നം​തി​ട്ട പ്രാ​ദേ​ശി​ക മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഫീ​ൽ​ഡ് ഓ​ഫീ​സ​ർ എം. ​ര​മേ​ശ്, മൃ​ഗാ​ശു​പ​ത്രി കു​ഴി​ക്കാ​ല വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​പി.​സി.​ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.