മ​ണ്ണാ​റ ​ഏ​ല​യി​ല്‍ നൂ​റു​മേ​നി വി​ള​വെ​ടു​പ്പ്
Sunday, October 25, 2020 10:24 PM IST
അ​ടൂ​ര്‍: ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പ​റ​ക്കോ​ട് വ​ട​ക്ക് മ​ണ്ണാ​റ​ഏ​ല​യി​ല്‍ നൂ​റു​മേ​നി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

മ​ണ്ണാ​റ ഏ​ല ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ത​രി​ശു കി​ട​ക്കു​ക​യാ​യി​രു​ന്നു.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ത​രി​ശു​ര​ഹി​ത പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ത​രി​ശു നി​ല​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​ക​ര്‍​ഷ​ക​നാ​യ റോ​ണി ഏ​ബ്ര​ഹാം ര​ണ്ട​ര ഏ​ക്ക​ര്‍ മ​ണ്ണാ​റ ഏ​ല​യി​ല്‍ നൂ​റ് മേ​നി നെ​ല്ല് വി​ള​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ല​ത, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി ​മോ​ഹ​ന​ന്‍ നാ​യ​ര്‍, മു​ന്‍ പ്ര​സി​ഡ​ന്‍റ് ഇ. ​എ. റ​ഹിം, എ​സ്. സി. ​ബോ​സ്, കൃ​ഷി ഓ​ഫീ​സ​ര്‍ സി​ന്ധു, ആ​ര്‍. ക​മ​ലാ​സ​ന​ന്‍, അ​ജി ച​രു​വി​ള തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. യു​വ​ക​ര്‍​ഷ​ക​നാ​യി​ട്ടു​ള്ള റോ​ണി ഏ​ബ്ര​ഹാം കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ഒ​രു പു​ത്ത​ന്‍ കു​തി​പ്പ് ല​ക്ഷ്യ​മാ​ക്കി​യാ​ണ് നെ​ല്‍​കൃ​ഷി വി​ള​യി​ച്ച​ത്. ര​ണ്ട​ര ഏ​ക്ക​റി​ല്‍ നൂ​റു​മേ​നി വി​ള​യി​ച്ച റോ​ണി ഏ​ബ്ര​ഹാ​മി​നെ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ഭി​ന​ന്ദി​ച്ചു.