പീ​ഡ​ന​ക്കേ​സി​ല്‍ പ​ഴ​കു​ളം സ്വ​ദേ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്തു
Sunday, October 25, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: ബ​ന്ധു​വാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ പ്ര​തി​യെ പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കു​ന്ന​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മു​ന്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രെ​യാ​ണ് പീ​ഡ​ത്തി​ന് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ടൂ​ര്‍ പ​ഴ​കു​ളം സ്വ​ദേ​ശി​യാ​ണി​യാ​ള്‍. പ​ത്ത​നം​തി​ട്ട വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ബ​ന്ധു​വാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നും പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തോ​ടെ പ്ര​തി​യും ഭാ​ര്യ​യും ഒ​ളി​വി​ല്‍ പോ​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം പോ​ലീ​സ് കേ​സി​ല്‍ അ​ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഭ​ര്‍​ത്താ​വി​നെ ജ്യാ​മ​ത്തി​ലി​റ​ക്കാ​മെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ച് പ​ണം ക​വ​രു​ക​യും പി​ന്നീ​ട് ച​തി​യി​ല്‍​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.