ഡി​സി​സി​ക്കു ഗ്രേ​ഡ്, ഏ​റെ​പ്പേ​ര്‍​ക്കും മ​ഞ്ഞ​ക്കാ​ര്‍​ഡ്
Sunday, October 25, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന മി​ക​വ് വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള ജി​ല്ലാ​ത​ല മി​ക​വ് പ​രി​ശോ​ധ​ന​യി​ല്‍ ഭാ​ര​വാ​ഹി​ക​ളി​ല്‍ ഏ​റെ​പ്പേ​രും ഉ​ള്‍​പ്പെ​ട്ട​ത് മ​ഞ്ഞ കാ​റ്റ​ഗ​റി​യി​ല്‍.
ശ​രാ​ശ​രി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​വ​രെ​യാ​ണ് മ​ഞ്ഞ കാ​റ്റ​ഗ​റി​യി​ലു​ള്‍​പ്പെ​ടു​ത്തി​യ​ത്. മി​ക​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള പ​ച്ച കാ​റ്റ​ഗ​റി​യി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ട​ക്കം 11 ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടു.
ഡി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടേ​യും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടേ​യും ഒ​രു ദി​വ​സം മു​ഴു​വ​ന്‍ നീ​ണ്ടു നി​ന്ന റി​വ്യു​വി​ന് പെ​ര്‍​ഫോ​ര്‍​മ​ന്‍​സ് അ​സ​സ്‌​മെ​ന്‍റി​ന്‍റെ സം​സ്ഥാ​ന ചു​മ​ത​ല​യു​ള്ള കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജീ​വ് ജോ​സ​ഫ്, ജി​ല്ലാ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ.​ഷു​ക്കൂ​ര്‍, ഡി​സി​സി പ്ര​സി​ഡ​ന്റ് ബാ​ബു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രി​ല്‍ മൂ​ന്നു​പേ​ര്‍ പ​ച്ച കാ​റ്റ​ഗ​റി​യി​ലും ആ​റു​പേ​ര്‍ മ​ഞ്ഞ കാ​റ്റ​ഗ​റി​യി​ലും ഒ​രാ​ള്‍ ചു​വ​പ്പ് കാ​റ്റ​ഗ​റി​യി​ലു​മാ​യി. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളി​ല്‍ 11 പേ​ര്‍ പ​ച്ച കാ​റ്റ​ഗ​റി​യി​ലും 35 പേ​ര്‍ മ​ഞ്ഞ കാ​റ്റ​ഗ​റി​യി​ലു​മാ​യി. 11 പേ​ര്‍ ചു​വ​പ്പ് കാ​റ്റ​ഗ​റി​യി​ലാ​ണ്. കെ​പി​സി​സി ന​ട​പ്പി​ലാ​ക്കു​ന്ന വി​ല​യി​രു​ത്ത​ലി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​വ​ര്‍ പ​ച്ച​യി​ലും ശ​രാ​ശ​രി​ക്കാ​ര്‍ മ​ഞ്ഞ​യി​ലും ശ​രാ​ശ​രി​യി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ ചു​വ​പ്പി​ലു​മാ​ണ് ഉ​ള്‍​പ്പെ​ടു​ക.
ജൂ​ലൈ, ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ര്‍ എ​ന്നീ മൂ​ന്ന് മാ​സ​ത്തെ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യ വി​ല​യി​രു​ത്ത​ല്‍ ന​ട​ന്ന​ത്.
ഇ​നി മു​ത​ല്‍ ജി​ല്ല​യി​ല്‍ എ​ല്ലാ മാ​സ​വും റി​വ്യൂ ന​ട​ത്തും. ആ​ദ്യ റി​വ്യൂ​വി​ല്‍ പി​ന്നി​ല്‍ പോ​യ​വ​രോ​ട് തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ദേശി​ച്ചി​ട്ടു​ണ്ട്.