കോ​ട്ടാ​ങ്ങ​ലി​ല്‍ ക​ര്‍​ഷ​ക ജാ​ഗ്ര​താ​സ​മി​തി നി​ല​വി​ല്‍ വ​ന്നു
Sunday, October 25, 2020 10:29 PM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന കാ​ട്ടു​മൃ​ഗ​ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​ക, ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ക, കൃ​ഷി​ഭൂ​മി​ക്ക് സം​ര​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​ര്‍​ഷ​ക ജാ​ഗ്ര​താ​സ​മി​തി​യോ​ഗം.
കാ​ര്‍​ഷി​ക മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന് വ​നാ​തി​ര്‍​ത്തി​യി​ല്‍ സോ​ളാ​ര്‍ വേ​ലി, കി​ട​ങ്ങ് നി​ര്‍​മാ​ണം, കു​ര​ങ്ങു​ക​ളെ പി​ടി​ക്കു​ന്ന​തി​ന് കൂ​ട് സ്ഥാ​പി​ക്ക​ല്‍, കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ല​ല്‍ അ​ട​ക്ക​മു​ള്ള ക​ര്‍​ഷ​ക​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.
ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ന്‍ ലൈ​സ​ന്‍​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കു​മെ​ന്ന് വ​ന​പാ​ല​ക​ര്‍ അ​റി​യി​ച്ചു.
കാ​ട്ടു​മൃ​ഗ​ശ​ല്യം നേ​രി​ട്ട നി​ര്‍​മ​ല​പു​രം, കാ​ടി​ക്കാ​വ്, കു​ള​ത്തൂ​ര്‍, തൊ​ടു​ക​വ​ല, ചു​ങ്ക​പ്പാ​റ പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ളും നി​ര്‍​മ​ല​പു​രം-​നാ​ഗ​പ്പാ​റ - ക​രു​വ​ള്ളി​ക്കാ​ട്ട് ടൂ​റി​സം, വ​നം റോ​ഡ് പു​ന​രു​ദ്ധാ​ര​ണം എ​ന്നി​വ​യു​ടെ മാ​സ്റ്റ​ര്‍​പ്ലാ​നും തീ​രു​മാ​ന​ങ്ങ​ളും വ​നം​വ​കു​പ്പി​ന് കൈ​മാ​റി.
യോ​ഗ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം.​എം സ​ലിം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ദീ​പ്തി ദാ​മോ​ദ​ര​ന്‍, ജോ​സ് പ്ര​കാ​ശ്, കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍. ശ​ര​ത്ത്, ക​ര്‍​ഷ​ക​രാ​യ സോ​ണി കൊ​ട്ടാ​രം, റോ​യി ക​ല​യ​ത്തും​മു​റി​യി​ല്‍, കെ.​പി.​തോ​മ​സ് ക​ണ്ണാ​ടി​ക്ക​ല്‍, ബി. ​വി​ജ​യ​ന്‍, സു​ലൈ​മാ​ന്‍ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​പി.​ഹ​ബീ​ബ്, മി​നു മ​നോ​ഹ​ര്‍, ആ​ര്‍. രാ​ജി​വ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.