അ​യ​ല്‍​വാ​സി​യെ ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍
Sunday, October 25, 2020 10:31 PM IST
മ​ല്ല​പ്പ​ള്ളി: പ​റ​മ്പി​ലേ​ക്ക് വീ​ണു​കി​ട​ന്ന ചെ​ടി​യു​ടെ ക​മ്പ് മു​റി​ച്ച അ​യ​ല്‍​വാ​സി​യെ​യും മ​ക​നെ​യും വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി. ഇ​ര​ട്ടി​കാ​ലാ​യി​ല്‍ അ​നീ​ഷ് കു​മാ​റാ​ണ് (40) പി​ടി​യി​ലാ​യ​ത്. അ​യ​ല്‍​വാ​സി​ക​ളാ​യ പ​രി​യാ​രം ഇ​ര​ട്ടി​കാ​ലാ​യി​ല്‍ ര​വി (65), മ​ക​ന്‍ ഇ.​ആ​ര്‍. സി​ജി​ന്‍ (36) എ​ന്നി​വ​രെ​യാ​ണ് അ​നീ​ഷ് കു​മാ​ര്‍ ആ​ക്ര​മി​ച്ച​ത്.
ര​വി​ക്കും സി​ജി​നും അ​നീ​ഷിന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ കൈ​യ്ക്കു വെ​ട്ടേ​റ്റി​രു​ന്നു.
ര​ണ്ടു​ദി​വ​സം ഇ​യാ​ളെ പി​ന്തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് കീ​ഴ്‌വായ്പൂ​ര് എ​സ്എ​ച്ച്ഒ സി.​ടി. സ​ഞ്ജ​യ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നെ ക​ണ്ട് ഒ​രു​ത​വ​ണ ആ​റ്റി​ല്‍​ച്ചാ​ടി ര​ക്ഷ​പെ​ട്ടി​രു​ന്നു.