കൊ​ടു​മ​ണ്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഫ്‌​ളെ​ഡ് ലൈ​റ്റ് പ്ര​കാ​ശി​ച്ചു
Tuesday, October 27, 2020 10:00 PM IST
കൊ​ടു​മ​ൺ: കി​ഫ്ബി പ​ദ്ധ​തി​യി​ലൂ​ടെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പൂ​ര്‍​ത്തി​യാ​കു​ന്ന കൊ​ടു​മ​ണ്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ലെ ഫ്ളെ​ഡ് ലൈ​റ്റ് മ​ന്ത്രി കെ.​രാ​ജു സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു.

14.10 കോ​ടി രൂ​പ കി​ഫ്ബി​ യി​ല്‍ നി​ന്നു വി​നി​യോ​ഗി​ച്ചാ​ ണ് സ്റ്റേ​ഡി​യം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

കി​ഫ്ബി​യി​ല്‍ പ​ണി​തീ​രു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ്റ്റേ​ഡി​യ​മാ​ണ് കൊ​ടു​മ​ണ്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യം.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​യി​ലൂ​ടെ കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത അ​ഞ്ച​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് സ്റ്റേ​ഡി​യം സ്ഥി​തി ചെ​യ്യു​ന്ന​ത്.

ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ​മാ​രാ​യ വീ​ണാ ജോ​ര്‍​ജ്, രാ​ജു എ​ബ്ര​ഹാം, കെ.​യു ജ​നീ​ഷ് കു​മാ​ര്‍, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി ഉ​ദ​യ​ഭാ​നു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.