മു​ന്നാക്ക​സം​വ​ര​ണം വെ​ല്ലു​വി​ളി: ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ൻ
Wednesday, October 28, 2020 10:56 PM IST
മ​ല്ല​പ്പ​ള്ളി: സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ന്‍റെ നി​യ​മസാ​ധു​ത സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി വി​ധി വ​രു​ന്ന​തി​നു മു​മ്പ് മു​ന്നോ​ക്ക സം​വ​ര​ണം ന​ട​പ്പാ​ക്കി​യ​ത് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ന്ന പി​ന്നാക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ ഡോ. ​ശ​മു​വേ​ൽ നെ​ല്ലി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ റ​വ. ജോ​യ്സ് തു​ണ്ടു​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു മോ​ഹ​ൻ, കെ.​ബി. സ​ലിം, അ​ബ്ദു​ൽ റ​സാ​ഖ്, തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.