നി​ല​യ്ക്ക​ല്‍ പ​ദ്ധ​തി: സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ 4500 കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള ക​ണ​ക്‌ഷന്‍ ന​ല്‍​കും
Wednesday, October 28, 2020 10:56 PM IST
സീ​ത​ത്തോ​ട്: നി​ല​യ്ക്ക​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ നി​ന്നും സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ 4500 കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ന​ല്‍​കു​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. ഇ​തി​നാ​യി പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 120 കോ​ടി രൂ​പ ന​ബാ​ര്‍​ഡ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ നി​ല​യ്ക്ക​ലി​ല്‍ 30 വ​ര്‍​ഷ​ത്തെ ആ​വ​ശ്യ​ക​ത പ​രി​ഗ​ണി​ച്ച് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​താ​ണ് നി​ല​യ്ക്ക​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി. ക​ക്കാ​ട് ന​ദി സ്രോ​ത​സാ​യി എ​ടു​ത്താ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ സ​മ്പൂ​ര്‍​ണ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ക്കു​ഴി, അ​ളി​യ​ന്‍ മു​ക്ക്, സീ​ത​ക്കു​ഴി, ഗു​രു​നാ​ഥ​ന്‍ മ​ണ്ണ് എ​ന്നി​വി​ട​ങ്ങ​ളി​ലും ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പ​വും ജ​ല​സം​ഭ​ര​ണി​ക​ള്‍ സ്ഥാ​പി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ വ​സ്തു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ട്ട​ക്കു​ഴി​യി​ലും, ഗു​രു​നാ​ഥ​ന്‍ മ​ണ്ണി​ലും ബൂ​സ്റ്റ​ര്‍ പ​മ്പ് ഹൗ​സു​ക​ളും സ്ഥാ​പി​ക്കും.

സീ​ത​ത്തോ​ട്ടി​ല്‍ ഇ​ന്‍​ടേ​ക്ക് കി​ണ​റും പ​മ്പ് ഹൗ​സും ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ നി​ന്നു​മാ​ണ് വി​ത​ര​ണ ടാ​ങ്കി​ലേ​ക്ക് ക്ലി​യ​ര്‍ വാ​ട്ട​ര്‍ പ​മ്പിം​ഗ് മെ​യി​ന്‍ സ്ഥാ​പി​ക്കു​ന്ന​ത്. വി​ത​ര​ണ ജ​ല​സം​ഭ​ര​ണി​ക​ളി​ല്‍ കോ​ട്ട​ക്കു​ഴി, അ​ളി​യ​ന്‍ മു​ക്ക് എ​ന്നി​വ മൂ​ന്നു ല​ക്ഷം ലി​റ്റ​റും, സീ​ത​ക്കു​ഴി​യും ഗു​രു​നാ​ഥ​ന്‍ മ​ണ്ണും 60000 ലി​റ്റ​ര്‍ വീ​ത​വും, ഗു​രു​മ​ന്ദി​രം 30000 ലി​റ്റ​റും സം​ഭ​ര​ണ ശേ​ഷി ഉ​ള്ള​വ​യാ​ണ്.

നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന മു​ഹ​മ്മ​ദ് റാ​ഫി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍.​പ്ര​മോ​ദ്, ജ​ല അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എം.​രേ​ഖ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​നി​ല്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ എ. ​കു​ഞ്ഞു​മോ​ന്‍, ഓ​വ​ര്‍​സി​യ​ര്‍​മാ​ര്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.