ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ൾ അ​വ​ഗ​ണി​ക്ക​രു​ത്: മാ​ർ കൂ​റി​ലോ​സ്
Wednesday, October 28, 2020 10:58 PM IST
തി​രു​വ​ല്ല: ക്രൈ​സ്ത​വ​സ​ഭ​ക​ൾ കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ തൃ​ണ​വ​ത്ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​പ​ല​പ​നീ​യ​മെ​ന്ന് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക നി​യ​മ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​വ​രു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് തി​രു​വ​ല്ല അ​തി​രൂ​പ​ത, പ​ത്ത​നം​തി​ട്ട രൂ​പ​ത ഘ​ട​ക​ങ്ങ​ൾ തി​രു​വ​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് പ​ടി​ക്ക​ൽ ആ​രം​ഭി​ച്ച ഉ​പ​വാ​സ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.

പൊ​തു​വി​ദ്യാ​ഭ്യാ​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ഭ​യു​ടെ സേ​വ​ന​ങ്ങ​ൾ നി​സ്തു​ല​മാ​ണെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​യ​മി​ത​രാ​യ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​രു​ടെ കാ​ലാ​കാ​ല​ങ്ങ​ളാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​സം​ഗ​ത വെ​ടി​യ​ണ​മെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ.​മാ​ത്യൂ പു​ന​ക്കു​ളം, ഫാ ​വ​ർ​ഗീ​സ് കാ​ലാ​യി​ൽ വ​ട​ക്കേ​തി​ൽ , സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ത്യൂ, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചി​റ​യി​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ പി.​എം. ബി​ജു, സു​നു വ​ർ​ഗീ​സ്, റോ​ബി​ൻ മാ​ത്യു, ജെ​സി മൈ​ക്കി​ൾ, പി.​എം. പ്ര​മോ​ദ്, മെ​ൻ​സി വ​ർ​ഗീ​സ്, കെ.​കെ.​കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സമര ത്തിൽ പങ്കെടുത്ത് സ​ന്ദേ​ശം ന​ൽ​കും.