കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു രാ​ജി​വ​ച്ചു, സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും
Monday, November 23, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും പ​ന്ത​ളം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​കെ. ഷാ​ജി പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വ​ച്ചു.
പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പൊ​ങ്ങ​ല​ടി ഡി​വി​ഷ​നി​ൽ നി​ന്നു മ​ത്സ​രി​ക്കാ​നു​ള്ള ത​ന്‍റെ താ​ത്പ​ര്യ​ത്തെ പാ​ർ​ട്ടി അ​വ​ഗ​ണി​ച്ച​താ​യി ഷാ​ജി പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സാ​ന്പ​ത്തി​കം അ​ടി​സ്ഥാ​ന​മാ​കു​ക​യാ​ണെ​ന്നും ത​ന്നെ അ​വ​ഗ​ണി​ച്ച​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​ങ്ങ​ല​ടി ഡി​വി​ഷ​ൻ ജ​ന​റ​ലാ​യ 2000ലും ​ത​ന്നെ അ​വ​ഗ​ണി​ച്ചു. ഇ​ത്ത​വ​ണ വീ​ണ്ടും ഡി​വി​ഷ​ൻ ജ​ന​റ​ലാ​യ​പ്പോ​ൾ ത​ന്‍റെ അ​വ​കാ​ശ​വാ​ദം പാ​ർ​ട്ടി ക​മ്മി​റ്റി​ക​ൾ അം​ഗീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഡി​സി​സി അം​ഗീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ താ​ൻ പു​റ​ത്താ​യി. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നും കെ.​കെ. ഷാ​ജി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.