ജ​ന​വി​ധി തേ​ടി 3699 സ്ഥാ​നാ​ർ​ഥി​ക​ൾ
Monday, November 23, 2020 10:39 PM IST
2007 സ്ത്രീ​ക​ൾ, 1692 പു​രു​ഷ​ൻ​മാ​ർ
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദ​യി​ൽ വീ​ണ്ടും വ​നി​താ മു​ന്നേ​റ്റം. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ഇ​ന്ന​ലെ മ​ത്സ​ര​ചി​ത്രം തെ​ളി​ഞ്ഞ​തോ​ടെ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കൂ​ടു​ത​ൽ വ​നി​ത​കാ​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.
ജി​ല്ല​യി​ൽ 1042 മ​ണ്ഡ​ല​ങ്ങ​ളി​ൽ 553 സീ​റ്റു​ക​ളി​ലാ​ണ് വ​നി​താ സം​വ​ര​ണം. ജ​ന​റ​ൽ വ​നി​ത, പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണം ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.
സീ​റ്റു​ക​ളി​ലും വ​നി​ത​ക​ൾ പ​ല​യി​ട​ത്തും സ്ഥാ​നാ​ർ​ഥി​ക​ളാ​യു​ണ്ട്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് വ​നി​താ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ണ്ട്. 26 വ​നി​ത​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 412 വ​നി​താ സം​വ​ര​ണ വാ​ർ​ഡു​ക​ളാ​ണു​ള്ള​ത്. 1533 സ്ത്രീ​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 57 വ​നി​താ സം​വ​ര​ണ​വാ​ർ​ഡു​ക​ളാ​ണു​ള്ള​ത്.
മ​ത്സ​ര​രം​ഗ​ത്ത് 189 സ്ത്രീ​ക​ളു​ണ്ട്. നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ൽ 76 വ​നി​താ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ണ്ട്. മ​ത്സ​രി​ക്കു​ന്ന​ത് 259 സ്ത്രീ​ക​ളാ​ണ്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 106 ഡി​വി​ഷ​ൻ; സ്ഥാ​നാ​ർ​ഥി​ക​ൾ 342
പ​ത്ത​നം​തി​ട്ട: എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 106 ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് 342 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​ൽ 153 പു​രു​ഷ​ൻ​മാ​രും 189 സ്ത്രീ​ക​ളു​മു​ണ്ട്. 64 നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചു.
15 ഡി​വി​ഷ​നു​ക​ളു​ള്ള പ​റ​ക്കോ​ട്ടാ​ണ് ഏ​റ്റ​വു​മം കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ. മ​റ്റു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് 13 ഡി​വി​ഷ​നു​ക​ൾ വീ​ത​മാ​ണു​ള്ള​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ര​മ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം. പു​രു​ഷ​ൻ, സ്ത്രീ, ​ആ​കെ ക്ര​മ​ത്തി​ൽ.
മ​ല്ല​പ്പ​ള്ളി 22, 22, 44. പു​ളി​ക്കീ​ഴ് 20, 23, 43. കോ​യി​പ്രം 18, 22, 40. ഇ​ല​ന്തൂ​ർ 15, 27, 42. റാ​ന്നി 20, 24, 44. കോ​ന്നി 18, 22, 40. പ​ന്ത​ളം 18, 24, 42. പ​റ​ക്കോ​ട് 22, 25, 47.
ന​ഗ​ര​സ​ഭ​ക​ളി​ൽ 494 സ്ഥാ​നാ​ർ​ഥി​ക​ൾ
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലെ 67 വാ​ർ​ഡു​ക​ളി​ലേ​ക്ക് 494 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 86 പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചു. മ​ത്സ​ര​രം​ഗ​ത്തു​ള്ള​വ​രി​ൽ 235 സ്ത്രീ​ക​ളും 259 പു​രു​ഷ​ൻ​മാ​രു​മു​ണ്ട്.
ന​ഗ​ര​സ​ഭ​ക​ൾ. വാ​ർ​ഡു​ക​ൾ, മ​ത്സ​രി​ക്കു​ന്ന പു​രു​ഷ​ൻ​മാ​ർ, സ്ത്രീ​ക​ൾ, ആ​കെ ക്ര​മ​ത്തി​ൽ.അ​ടൂ​ർ 28, 50, 48, 98. പ​ത്ത​നം​തി​ട്ട 32, 54, 60, 114. തി​രു​വ​ല്ല 39, 71, 84, 155. പ​ന്ത​ളം 33, 60, 67, 127.