ഭ​ര​ണ​സാ​ര​ഥ്യ​ത്തി​നെ​തി​രെ പു​തു​മു​ഖ പോ​രാ​ട്ടം
Monday, November 23, 2020 10:39 PM IST
സ്ഥി​തി​യും ച​രി​ത്ര​വും
പ്ര​മാ​ടം, ഇ​ള​കൊ​ള്ളൂ​ർ, വി. ​കോ​ട്ട​യം, വ​ള്ളി​ക്കോ​ട്, കൈ​പ്പ​ട്ടൂ​ർ, ഓ​മ​ല്ലൂ​ർ, തു​ന്പ​മ​ണ്‍, ത​ട്ട​യി​ൽ ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളാ​ണ് പ്ര​മാ​ടം മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഇ​തി​ൽ തു​ന്പ​മ​ണ്‍ ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളും ത​ട്ട ഡി​വി​ഷ​നി​ലെ ഏ​ഴ് വാ​ർ​ഡു​ക​ളും മ​റ്റു ഡി​വി​ഷ​നു​ക​ൾ പൂ​ർ​ണ​മാ​യു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.
2015ൽ
​യു​ഡി​എ​ഫി​ലെ എ​ലി​സ​ബേ​ത്ത് അ​ബു വി​ജ​യി​ച്ചു. വോ​ട്ടു​നി​ല - എ​ലി​സ​ബേ​ത്ത് അ​ബു (കോ​ണ്‍​ഗ്ര​സ്) - 19604, എ​സ്. കാ​ർ​ത്തി​ക (സി​പി​എം) - 18542, മി​നി ഹ​രി​കു​മാ​ർ (ബി​ജെ​പി) - 7783.
പ​ത്ത​നം​തി​ട്ട: പ്ര​മാ​ട​ത്ത് ഇ​ക്കു​റി പോ​രാ​ട്ടം തീ​പാ​റും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സാ​ര​ഥ്യ​ത്തി​ൽ ക​ഴി​ഞ്ഞ 25 വ​ർ​ഷം വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​മാ​ട​ത്തി​ന്‍റെ സാ​ര​ഥി​യാ​യി​രു​ന്ന റോ​ബി​ൻ പീ​റ്റ​റെ നേ​രി​ടു​ന്ന​ത് യു​വ​പു​തു​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ളാ​ണെ​ന്ന​ത് പ്ര​ത്യേ​ക​ത.
രാ​ജേ​ഷ് ആ​ക്ലേ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​മാ​ട​ത്തി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. സ​ജീ​വ രാ​ഷ്ട്രീ​യ​രം​ഗ​ത്തി​ല്ലാ​തി​രു​ന്ന രാ​ജേ​ഷി​ന് റോ​ബി​ൻ പീ​റ്റ​റെ നേ​രി​ടാ​ൻ ന​റു​ക്കു​വീ​ണ​പ്പോ​ൾ ബി​ജെ​പി യു​വ​നേ​താ​വ് വി.​എ. സൂ​ര​ജി​നെ​യും മ​ണ്ഡ​ല​ത്തി​ലേ​ക്ക് നി​യോ​ഗി​ച്ചു.
തി​ക​ച്ചും സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റോ​ടെ​യാ​ണ് പ്ര​മാ​ട​ത്തെ മ​ത്സ​രം. സ്ഥാ​നാ​ർ​ഥി​ക​ൾ മൂ​വ​രും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​രും സു​ഹൃ​ത്തു​ക്ക​ളു​മൊ​ക്കെ​യാ​ണെ​ന്ന​തു പ്ര​ത്യേ​ക​ത.
ഇ​പ്പോ​ഴ​ത്തെ പ്ര​മാ​ടം മ​ണ്ഡ​ല​ത്തി​ന്‍റെ ഘ​ട​ന 2015 ലെ ​തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ലു​ള്ള​താ​ണ്. പ​ന്ത​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ലം ഇ​ല്ലാ​താ​യ​തോ​ടെ അ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന തു​ന്പ​മ​ണ്‍, ത​ട്ട ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ലെ ചി​ല വാ​ർ​ഡു​ക​ൾ പ്ര​മാ​ട​ത്തോ​ടു കൂ​ട്ടി​യോ​ജി​പ്പി​ച്ചു. ഇ​തോ​ടെ വി​സ്തൃ​തി​യും വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു.
പ്ര​മാ​ടം എ​ന്ന പേ​രി​ൽ ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ലം 1995 മു​ത​ലു​ണ്ട്. പ​ക്ഷേ അ​തി​ർ​ത്തി​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​യെ​ന്നു മാ​ത്രം.
1995ൽ ​കോ​ണ്‍​ഗ്ര​സ് നേ​താ​വ് കൊ​ടു​മ​ണ്‍ ഗോ​പി​നാ​ഥ​ൻ നാ​യ​രാ​ണ് പ്ര​മാ​ട​ത്തെ ആ​ദ്യ വി​ജ​യി. 2000ൽ ​സി​പി​എ​മ്മി​ലെ പി.​ജെ. അ​ജ​യ​കു​മാ​റും 2005ൽ ​സീ​മ രാ​മ​കൃ​ഷ്ണ​നും വി​ജ​യി​ച്ചു. 2010ൽ ​കോ​ണ്‍​ഗ്ര​സി​ലെ റോ​ബി​ൻ പീ​റ്റ​റാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ്ര​മാ​ടം മ​ണ്ഡ​ലം.
ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ന്ന പാ​ര​ന്പ​ര്യ​വും മ​ണ്ഡ​ല​ത്തി​നു​ണ്ട്. ഇ​ത്ത​വ​ണ റോ​ബി​ൻ പീ​റ്റ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തോ​ടെ പ്ര​തീ​ക്ഷ​ക​ൾ പൂ​വ​ണി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം യു​ഡി​എ​ഫ് ക്യാ​ന്പി​നു​ണ്ട്. മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​നാ​യി​ട്ടു​ണ്ടെ​ന്ന് യു​ഡി​എ​ഫ് പ​റ​യു​ന്നു.
എ​ലി​സ​ബേ​ത്ത് അ​ബു​വി​ലൂ​ടെ എ​ല്ലാ മേ​ഖ​ല​യി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​യു​ടെ സാ​ന്നി​ധ്യം അ​നു​ഭ​വി​ച്ച​റി​യാ​നാ​യി​ട്ടു​ണ്ടെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
റോ​ബി​ൻ പീ​റ്റ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ചാ​ര​ണ​രം​ഗ​ത്ത് മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്ന് ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ളും പ​റ​യു​ന്നു. മ​ണ്ഡ​ല പ​രി​ച​യ​മാ​ണ് പ്ര​ധാ​ന കാ​ര​ണം.
അ​ധ്യാ​പ​ന​രം​ഗ​ത്തെ പ​രി​ച​യ​വും ശി​ഷ്യ​സ​ന്പ​ത്തു​മെ​ല്ലാം കൈ​മു​ത​ലാ​യു​ള്ള രാ​ജേ​ഷ് ആ​ക്ലേ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സി​പി​എം ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ മു​ന്നേ​റ്റം ഇ​ത്ത​വ​ണ​യും തു​ട​രാ​നാ​കു​മെ​ന്ന് അ​വ​ർ വി​ല​യി​രു​ത്തു​ന്നു.
ബി​ജെ​പി​ക്കും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത് ലോ​ക്സ​ഭ, കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക​ണ്ട വ​ർ​ധി​ച്ച സ്വാ​ധീ​നം ത​ന്നെ​യാ​ണ്. അ​ട്ടി​മ​റി വി​ജ​യം ബി​ജെ​പി പ്ര​തീ​ക്ഷി​ക്കു​ന്ന മ​ണ്ഡ​ലം കൂ​ടി​യാ​ണ് പ്ര​മാ​ടം.