കോ​ഴ​ഞ്ചേ​രി​യി​ൽ അം​ഗ​ന​മാ​രു​ടെ അ​ങ്കം ‌
Tuesday, November 24, 2020 10:08 PM IST
കോ​ഴ​ഞ്ചേ​രി: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​ള്ള മ​ണ്ഡ​ല​മാ​ണ് കോ​ഴ​ഞ്ചേ​രി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി, ജി​ല്ലാ ആ​യു​ർ​വേ​ദാ​ശു​പ​ത്രി, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ എ​ന്നി​വ മ​ണ്ഡ​ല​ത്തി​ലാ​ണ്.
സാം​സ്കാ​രി​ക, മ​ത​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള മാ​രാ​മ​ണ്‍, ചെ​റു​കോ​ൽ​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളും കോ​ഴ​ഞ്ചേ​രി​യു​ടെ പ​രി​ധി​യി​ൽ​പെ​ടു​ന്നു. മ​ണ്ഡ​ല​ത്തെ മു​ന്പ് പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​വ​രെ​ല്ലാം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളി​ൽ നി​ർ​ണാ​യ​ക സ്ഥാ​ന​ങ്ങ​ളും വ​ഹി​ക്കാ​ൻ നി​യോ​ഗി​ത​രാ​യി എ​ന്ന​തു ച​രി​ത്രം. ‌
ഇ​ത്ത​വ​ണ മ​ണ്ഡ​ലം വീ​ണ്ടും വ​നി​താ സം​വ​ര​ണ​മാ​യ​തോ​ടെ ന​വാ​ഗ​ത​രു​ടെ പോ​രാ​ട്ട​മാ​ണ്. കോ​ണ്‍​ഗ്ര​സി​ലെ മോ​ളി ബാ​ബു യു​ഡി​എ​ഫ് നി​ര​യി​ലും ജ​ന​താ​ദ​ൾ -എ​സി​ലെ സാ​റാ ടീ​ച്ച​ർ എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.
ബി​ഡി​ജെഎ​സി​ലെ ഓ​മ​ന ദി​വാ​ക​ര​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ‌
ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ നി​റ​ഞ്ഞു​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ ഉ​റ​ച്ച പി​ന്തു​ണ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ പി​ൻ​ബ​ലം.
പ​ക്ഷേ കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പു രാ​ഷ്ട്രീ​യ​വും പ്രാ​ദേ​ശി​ക​മാ​യ പ​രി​ഗ​ണ​ന​ക​ളു​മൊ​ക്കെ എ​ൽ​ഡി​എ​ഫ് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. കോ​ഴ​ഞ്ചേ​രി സീ​റ്റി​ന്‍റെ പേ​രി​ൽ കോ​ൺ​ഗ്ര​സി​ൽ ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​ങ്ങ​ൾ കാ​ര​ണം ഒ​രു​വി​ഭാ​ഗം നി​ശ​ബ്ദ​ത പാ​ലി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു.
ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​യി​ലൂ​ടെ അ​ങ്ക​ത്ത​ട്ടി​ൽ അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ച്ചാ​ണ് എ​ൻ​ഡി​എ​യു​ടെ പോ​രാ​ട്ടം.‌
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം 1996ലെ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ എ​ലി​സ​ബേ​ത്ത് റോ​യി​യാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. അ​ന്ന് മ​ണ്ഡ​ല അ​തി​ർ​ത്തി ഇ​തേ​പോ​ലെ ആ​യി​രു​ന്നി​ല്ല. 2000, 2005 വ​ർ​ഷ​ങ്ങ​ളി​ൽ കെ.​കെ. റോ​യ്സ​ണ്‍ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു. പി​ന്നീ​ട് പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​യി മ​ണ്ഡ​ലം മാ​റി​യ​തോ​ടെ കെ.​ജി. അ​നി​ത (കോ​ണ്‍​ഗ്ര​സ്) വി​ജ​യി​ച്ചു. 2015ൽ ​വീ​ണ്ടും മ​ണ്ഡ​ല അ​തി​ർ​ത്തി വി​പു​ല​പ്പെ​ട്ടു. ‌
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്ന് ഏ​റ്റ​വു​മ​ധി​കം ഫ​ണ്ട് വി​നി​യോ​ഗി​ക്ക​പ്പെ​ട്ട മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ഥ​മ സ്ഥാ​നം കോ​ഴ​ഞ്ചേ​രി​ക്കാ​ണ്.
ര​ണ്ട് ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ മ​ണ്ഡ​ലാ​തി​ർ​ത്തി​യി​ൽ സ്ഥി​തി ചെ​യ്യു​ന്നു​വെ​ന്ന​താ​ണ ്പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ​ത​വ​ണ​യും ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി കോ​ടി ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ചു.
കേ​ന്ദ്ര റോ​ഡ് വി​ക​സ​ന​പ​ദ്ധ​തി​യി​ല​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി നി​ര​വ​ധി റോ​ഡു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തും സ്കൂ​ളു​ക​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കി​യ​തും വി​ജ​യ​ശ​ത​മാ​നം ഉ​യ​ർ​ത്താ​ൻ പ്ര​ത്യേ​ക​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഫ​ലം ക​ണ്ട​തു​മെ​ല്ലാം പ്ര​ചാ​ര​ണ​രം​ഗ​ത്ത് നേ​ട്ട​ങ്ങ​ളാ​യി യു​ഡി​എ​ഫി​ന് എ​ടു​ത്തു​കാ​ട്ടാ​നു​ണ്ട്. ‌
സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ന്നി​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണം. സ്ഥാ​നാ​ർ​ഥി​യു​ടെ മി​ക​വി​ലും ശി​ഷ്യ​സ​ന്പ​ത്തി​ലും പ്ര​തീ​ക്ഷ കൈ​വി​ടു​ന്ന​തു​മി​ല്ല. ബി​ജെ​പി​യ്ക്ക് കോ​ഴ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടു സ്വാ​ധീ​നം ഏ​റി​വ​രി​ക​യാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. അ​യി​രൂ​ർ, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ്ര​തീ​ക്ഷ​ക​ളേ​റെ​യും. ‌