ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്: നി​രീ​ക്ഷ​ക​ർ ചു​മ​ത​ല​യേ​റ്റു ‌
Tuesday, November 24, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ക​ർ ചു​മ​ത​ല​യേ​റ്റു. ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് നി​രീ​ക്ഷ​ക​ർചു​മ​ത​ല​യേ​റ്റ​ത്. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് ഫീ​ൽ​ഡ് ഓ​ഫീ​സ​റു​മാ​യ കെ.​ആ​ർ. അ​നൂ​പാ​ണ് ജി​ല്ല​യി​ൽ പൊ​തു​നി​രീ​ക്ഷ​ക​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല​യി​ലെ പ​രാ​തി​ക​ൾ [email protected] എ​ന്ന മെ​യി​ൽ ഐ​ഡി​യി​ൽ ഒ​ബ്സ​ർ​വ​റെ അ​റി​യി​ക്കാം.‌
പ്ര​ധാ​ന ഒ​ബ്സ​ർ​വ​ർ​ക്കൊ​പ്പം ര​ണ്ട് ചെ​ല​വ് നി​രീ​ക്ഷ​ക​രും ചു​മ​ത​ല​യേ​റ്റു. മൂ​ന്ന് ചെ​ല​വ് നി​രീ​ക്ഷ​ക​രാ​കും ജി​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക. ഫി​നാ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ഗോ​പ​കു​മാ​ർ, ഫി​നാ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​അ​നി​ൽ കു​മാ​ർ എ​ന്നി​വ​രാ​ണ് ചെ​ല​വു നി​രീ​ക്ഷ​ക​രാ​യി നി​ല​വി​ൽ ചു​മ​ത​ല​യേ​റ്റി​ട്ടു​ള്ള​ത്.‌
മ​ല്ല​പ്പ​ള്ളി, പു​ളി​ക്കീ​ഴ്, കോ​യി​പ്രം ബ്ലോ​ക്ക് പ​രി​ധി, തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ചു​മ​ത​ല എ​ൻ.​ഗോ​പ​കു​മാ​റി​നും, പ​ന്ത​ളം, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​രി​ധി, പ​ന്ത​ളം, അ​ടൂ​ർ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ചു​മ​ത​ല എം. ​അ​നി​ൽ കു​മാ​റി​നു​മാ​ണ്. ഇ​ല​ന്തൂ​ർ, റാ​ന്നി, കോ​ന്നി ബ്ലോ​ക്ക് പ​രി​ധി​യി​യും പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​യു​മാ​ണ് മൂ​ന്നാ​മ​ത്തെ ഒ​ബ്സ​ർ​വ​റു​ടെ ചു​മ​ത​ല പ​രി​ധി.ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് ചെ​ല​വാ​ക്കാ​ൻ ക​ഴി​യു​ന്ന തു​ക 1,50,000 രൂ​പ​യാ​ണ്. ബ്ലോ​ക്ക്, മു​നി​സി​പ്പാ​ലി​റ്റി ത​ല​ത്തി​ൽ 75,000 രൂ​പ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ൽ 25,000 രൂ​പ​യു​മാ​ണ് ചെ​ല​വാ​ക്കാ​ൻ ക​ഴി​യു​ക. ‌