പ്ര​തി​കാ​ര രാ​ഷ്ട്രീ​യ​ത്തി​നു പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി: എം.​എം. ഹ​സ​ൻ ‌
Tuesday, November 24, 2020 10:09 PM IST
‌പ​ത്ത​നം​തി​ട്ട: പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ വേ​ട്ട​യാ​ടു​ന്ന പ്ര​തി​കാ​ര രാ​ഷ്ട്രീ​യ​ത്തി​നു പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സു​മാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ന്‍റെ ത​ദ്ദേ​ശം 2020 സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​നേ​രെ പ്ര​തി​ദി​നം ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷ​പെ​ടാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് മെ​ന​യു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വേ​ട്ട​യാ​ട​ൽ. ബാ​ർ കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി​ക്കെ​തി​രെ ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ എ​ന്തു കൊ​ണ്ട് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള വേ​ട്ട​യാ​ട​ൽ സി​പി​എ​മ്മി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. ‌
അ​ഴി​മ​തി​ക്കെ​തി​രെ ഒ​രു വോ​ട്ട് എ​ന്ന​താ​ണ് യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന അ​ജ​ണ്ട. അ​ഴി​മ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന കേ​ന്ദ്ര ഏ​ജ​ൻ​സി​ക്കെ​തി​രെ വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ സ​മ​രം ചെ​യ്യാ​ൻ സി​പി​എ​മ്മി​ന് ഒ​രു അ​വ​കാ​ശ​വു​മി​ല്ലെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മെ​ന്നു ക​ണ്ടെ​ത്തി​യ​ത് എ​ജി​യാ​ണ്. കി​ഫ്ബി സ​ർ​ക്കാ​രാ​ണെ​ന്നാ​ണ് ഇ​പ്പോ​ൾ ധ​ന​മ​ന്ത്രി പ​റ​യു​ന്ന​ത്. സ​ർ​ക്കാ​രാ​ണെ​ങ്കി​ൽ വി​ദേ​ശ​ഫ​ണ്ട് ഇ​ട​പാ​ടു​ക​ളി​ൽ പു​ല​ർ​ത്തേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു വ്യ​ക്ത​മാ​ക്ക​ണം. ‌
വി​ജ​യ​സാ​ധ്യ​ത​യും ജ​ന​സ​മ്മ​തി​യു​മാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മാ​ന​ദ​ണ്ഡ​മാ​ക്കി​യ​ത്. വി​മ​ത​ന്മാ​രാ​യി മ​ത്സ​ര​രം​ഗ​ത്തു തു​ട​രു​ന്ന​വ​ർ​ക്കെ​തി​രെ ബ​ന്ധ​പ്പെ​ട്ട പാ​ർ​ട്ടി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കും. റി​ബ​ലു​ക​ൾ ജ​യി​ച്ചു വ​ന്നാ​ൽ അ​വ​ർ പാ​ർ​ട്ടി​ക്കു പു​റ​ത്താ​ണെ​ന്ന തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, യു​ഡി​എ​ഫ ്ജി​ല്ലാ ക​ണ്‍​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ എ​ന്നി​വ​രും ഹ​സ​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌