പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി പ്ര​ചാ​ര​ണം
Wednesday, November 25, 2020 10:01 PM IST
റാ​ന്നി: പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ലാ​ണ് റാ​ന്നി​യി​ലെ ആ​ദ്യ റൗ​ണ്ട് പ്ര​ചാ​ര​ണം. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ ഒ​ന്നി​ച്ചെ​ത്തി വോ​ട്ടു ചോ​ദി​ക്കു​ന്ന​തും റാ​ന്നി, ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ലെ കാ​ഴ്ച​യാ​യി. റാ​ന്നി​യി​ൽ അ​ങ്ങാ​ടി, റാ​ന്നി എ​ന്നി​ങ്ങ​നെ ര​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ങ്ങ​ളു​ണ്ട്. റാ​ന്നി, അ​ങ്ങാ​ടി, പ​ഴ​വ​ങ്ങാ​ടി എ​ന്നി​ങ്ങ​നെ മൂ​ന്ന് ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളും ഉ​ണ്ട്. അ​ങ്ങാ​ടി, പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡു​ക​ളി​ലും പോ​രാ​ട്ട​ച്ചൂ​ട് വ​ർ​ധി​ച്ചു. സം​വ​ര​ണ​വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം പ​കു​തി​യോ​ളം വ​രു​മെ​ന്ന​തി​നാ​ൽ വ​നി​ത​ക​ളു​ടെ മി​ക​ച്ച പ​ങ്കാ​ളി​ത്ത​മാ​ണ് പ്ര​ചാ​ര​ണം​രം​ഗ​ത്തു​മു​ള്ള​ത്. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​തോ​ടൊ​പ്പം കു​ടും​ബ​യോ​ഗ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ചാ​ര​ണ സ​മ്മേ​ള​നം. വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കു​ടും​ബ​യോ​ഗ​ങ്ങ​ളും ക​ണ്‍​വ​ൻ​ഷ​നു​ക​ളും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് പ്ര​ചാ​ര​ണം.

ബസ് സ്റ്റാൻഡുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലെ പ്രചാരണം സാമൂഹിക അകലം പാലിച്ചും കോവിഡ് മാനദണ്ഡം അനുസരിച്ചുമാണ്. കൂട്ടംകൂടലുകൾ ഒഴിവാക്കിയിട്ടുണ്ട്.