സ്കൂ​ളി​ന്‍റെ മാ​തൃ​ക നി​ർ​മി​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി
Wednesday, November 25, 2020 10:01 PM IST
പ്ര​മാ​ടം: കോ​വി​ഡ് കാ​ല​ത്ത് ക്ലാ​സ്മു​റി​ക​ളി​ലെ അ​ധ്യ​യ​നം ന​ഷ്ട​മാ​യ​പ്പോ​ൾ വീ​ട്ടി​ലി​രു​ന്ന് സ്വ​ന്തം സ്കൂ​ളി​ന്‍റെ മാ​തൃ​ക പ്ല​സ്ടു വി​ദ്യാ​ർ​ഥി നി​ർ​മി​ച്ചു. പ​ത്ത​നം​തി​ട്ട പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ മാ​തൃ​ക​യാ​ണ് പ്ല​സ് ടു ​സ​യ​ൻ​സ് വി​ദ്യാ​ർ​ഥി സി. ​അ​ർ​ജു​ൻ ത​യാ​റാ​ക്കി​യ​ത്.സ്കൂ​ളി​നെ മ​ന​സി​ൽ സ​ങ്ക​ൽ​പ്പി​ച്ച് ര​ണ്ടു​മാ​സ​മെ​ടു​ത്ത് നാ​ല് അ​ടി നീ​ള​വും മൂ​ന്ന് അ​ടി വീ​തി​യു​മു​ള്ള ഈ ​മോ​ഡ​ലി​ന് രൂ​പം ന​ൽ​കു​ക​യാ​യി​രു​ന്നു.

3500 രൂ​പ ചെ​ല​വി​ട്ട് ഫോം ​ഷീ​റ്റി​ലാ​ണ് മോ​ഡ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. ഹൈ​സ്കൂ​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യും ഓ​ഡി​റ്റോ​റി​യ​വും സ്കൂ​ളി​ന്‍റെ ക​മാ​ന​വും ഉ​ൾ​പ്പെ​ടെ മ​ന​സി​ൽ ചി​ന്തി​ച്ച് മോ​ഡ​ൽ നി​ർ​മി​ച്ച​ത്‌ അ​ല്പം പ്ര​യാ​സ​ക​ര​മാ​യി​രു​ന്നെ​ന്ന് അ​ർ​ജു​ൻ പ​റ​ഞ്ഞു. അ​വ​ധി​ക്കാ​ല​ത്ത് മോ​ഡ​ലിം​ഗ് ചെ​യ്യാ​നാ​ഗ്ര​ഹി​ച്ച​പ്പോ​ൾ ആ​ദ്യം അ​ത് സ്വ​ന്തം സ്കൂ​ൾ ആ​ക​ട്ടെ​യെ​ന്ന് തീ​രു​മാ​നി​ച്ചു. മ​നേ​ജ​ർ ബി. ​ര​വീ​ന്ദ്ര​ൻ പി​ള്ള അ​ർ​ജു​ന് കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. അ​ർ​ജു​ന്‍റെ ക​ലാ​സൃ​ഷ്ടി സ്കൂ​ളി​ൽ സൂ​ക്ഷി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ആ​ർ.​ദി​ലീ​പ് പ​റ​ഞ്ഞു.

2019 ൽ ​സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗി​നും അ​ർ​ജു​ൻ എ - ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. വാ​ൾ പെ​യി​ന്‍റിം​ഗ്, ബോ​ട്ടി​ൽ ആ​ർ​ട്ട്, തു​ട​ങ്ങി​യ​വ​യി​ലും ഈ ​വി​ദ്യാ​ർ​ഥി ക​ഴി​വു തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു. ക​ലാ​രം​ഗ​ത്തോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന തു​ട​ർ​പ​ഠ​ന​വും ജോ​ലി​യും സ്വ​ന്ത​മാ​ക്കു​ക​യാ​ണ് അ​ർ​ജു​ന്‍റെ ല​ക്ഷ്യം. വ​ല​ഞ്ചു​ഴി ച​ന്ദ്ര​ഭ​വ​ന​ത്തി​ൽ ആ​ർ. ച​ന്ദ്ര​ബാ​ബു​വി​ന്‍റെ​യും സു​ജ​യു​ടെ​യും മ​ക​നാ​ണ് അ​ർ​ജു​ൻ. സ​ഹോ​ദ​ര​ൻ: അ​ന​ന്ത​ൻ.