ജി​ല്ല​യി​ൽ 1459 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ, 9000 ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കും ‌
Wednesday, November 25, 2020 10:02 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കു​മാ​യി 1459 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ. ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് നി​യ​മി​ക്കു​ന്ന​തി​ന് 9000 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​ത്തു​ട​ങ്ങി. ‌

ജി​ല്ല​യി​ല്‍ 10,78,578 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഒ​രു ഭി​ന്ന​ലിം​ഗ വോ​ട്ട​റും ജി​ല്ല​യി​ലു​ണ്ട്. ‌
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 1326 പോ​ളിം​ഗ് ബൂ​ത്തു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ 133 പോ​ളിം​ഗ് ബൂ​ത്തു​ക​ളു​മു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 1677 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും 5133 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്ക് 180 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും 178 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​മാ​ണു​ള്ള​ത്. ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യ്ക്കാ​യി വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും എ​യ​ഡ​ഡ് മേ​ഖ​ല​യി​ൽ നി​ന്നു​മാ​യി 9000 പേ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ച പ​ട്ടി​ക ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. ‌

ജി​ല്ല​യി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള മാ​സ്‌​ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ര്‍ തു​ട​ങ്ങി​യ കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന ജോ​ലി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് പേ​ര് ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​ന്പ​ത് പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​തി​ല്‍ ര​ണ്ടു പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ക​യും ഏ​ഴ് പ​രാ​തി​ക​ള്‍ നി​ര​സി​ക്കു​ക​യും ചെ​യ്തു. ‌