പ​ച്ച​മ​ണ്ണ് ക​ട​ത്ത്: ടി​പ്പ​റു​ക​ളും ഹി​റ്റാ​ച്ചി​യും പി​ടി​ച്ചെ​ടു​ത്തു ‌
Thursday, November 26, 2020 10:33 PM IST
‌പ​ത്ത​നം​തി​ട്ട: പ​ച്ച​മ​ണ്ണ് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​യി​പ്രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നാ​ലു ടി​പ്പ​ർ ലോ​റി​ക​ളും ഒ​രു ഹി​റ്റാ​ച്ചി​യും പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. ജോ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ റാ​ഫി, ശ​ര​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി വാ​ഹ​ന​ങ്ങ​ളും പ്ര​തി​ക​ളെ​യും കോ​യി​പ്രം പോ​ലീ​സി​നു കൈ​മാ​റി. ‌
ഇ​ത്ത​രം റെ​യ്ഡു​ക​ൾ തു​ട​രു​മെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ​പോ​ലി​സ് മേ​ധാ​വി അ​റി​യി​ച്ചു. ടി​പ്പ​ർ ഡ്രൈ​വ​ർ​മാ​രാ​യ അ​യി​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ ചെ​റു​കോ​ൽ പു​ഴ മ​ണ​പ്പു​റ​ത്തു വീ​ട്ടി​ൽ മ​നോ​ജ് (37), എ​ട​പ്പാ​വൂ​ർ പൂ​വ​ത്തു​ങ്ക​ൽ രാ​ജേ​ഷ് (37), തോ​ട്ട​പ്പു​ഴ​ശേ​രി വ​യ​റ​ൻ​കു​ന്നി​ൽ വീ​ട്ടി​ൽ ഓ​മ​ന​ക്കു​ട്ട​ൻ (49), ചു​വ​ട്ടു​പാ​റ ഓ​ട​ലോ​ലി​ൽ വീ​ട്ടി​ൽ ജോ​മോ​ൻ മാ​ത്യു (27), ഹി​റ്റാ​ച്ചി ഡ്രൈ​വ​ർ അ​യി​രൂ​ർ കാ​ഞ്ഞീ​റ്റു​ക​ര കൊ​ച്ചു​മേ​ലേ​തി​ൽ അ​നി​ൽ ആ​ർ. നാ​യ​ർ (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​യി​പ്രം പോ​ലീ​സ് തു​ട​ർ​ന്നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു. ‌