പ്രമാടം: ജില്ലാ പഞ്ചായത്ത് പ്രമാടം മണ്ഡലം യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷൻ സ്ഥാനാർഥി റോബിൻ പീറ്റർ, ഇലക്ഷൻ കമ്മിറ്റി കൺവീനർ എസ്.വി. പ്രസന്നകുമാർ, ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റംഗം ബാബു ചാക്കോ,കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി റോബിൻ മോൻസി, ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ സ്ഥാനാർഥി അജോമോൻ, കോൺഗ്രസ് പ്രമാടം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. വിശ്വംഭരൻ, കോന്നി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാം, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ ലീലാ രാജൻ, ശ്രീകല, ജിജി സജി, പ്രമാടം ഗ്രാമപഞ്ചായത്ത് വാർഡ് സ്ഥാനാർഥികളായഎം.രാജേഷ്, കെ.കെ. കൃഷ്ണൻകുട്ടി, സുശീല അജി, ആനന്ദവല്ലിയമ്മ, സി.ജി. മേരിക്കുട്ടി, പി.എസ്. ലത എന്നിവർ പ്രസംഗിച്ചു.