സെക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രെ​യും അ​സി​സ്റ്റ​ന്‍റു​മാ​രെ​യും നി​യ​മി​ച്ചു
Friday, November 27, 2020 10:39 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രെ​യും സെ​ക്ട​റ​ൽ അ​സി​സ്റ്റ​ന്‍റു​മാ​രെ​യും നി​യ​മി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നും ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഇ​വ​രെ നി​യ​മി​ച്ച​ത്.മ​ല്ല​പ്പ​ള്ളി ബ്ലോ​ക്കി​ൽ 13 സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രെ​യും, അ​ഞ്ച് സെ​ക്ട​റ​ൽ അ​സി​സ്റ്റ​ന്‍റ്മാ​രെ​യും നി​യോ​ഗി​ച്ചു. പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​ൽ എ​ട്ട്, ര​ണ്ട്, കോ​യി​പ്രം 10, 4, ഇ​ല​ന്തൂ​ർ 10, 3, റാ​ന്നി 16, 5 കോ​ന്നി 12, 2 പ​ന്ത​ളം ബ്ലോ​ക്കി​ൽ 9, 3, പ​റ​ക്കോ​ട് 13, 5 എ​ന്നി​ങ്ങ​നെ​യാ​ണ് സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ​യും അ​സി​സ്റ്റ​ന്‍റ്ു​മാ​രു​ടെ​യും നി​യ​മ​നം. അ​ടൂ​ർ, തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട, പ​ന്ത​ളം ന​ഗ​ര​സ​ഭ​ക​ളി​ൽ ര​ണ്ട് വീ​തം സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ച്ചു. അ​ടൂ​രും, തി​രു​വ​ല്ല​യി​ലും ഓ​രോ സെ​ക്ട​റ​ൽ അ​സി​സ്റ്റ​ന്‍റു​മാ​രെ​യും നി​യോ​ഗി​ച്ചു.

സൗ​ജ​ന്യ പ​രി​ശീ​ല​ന ക്ലാ​സ്

തി​രു​വ​ല്ല: മ​ഞ്ഞാ​ടി ഡ​ക്ക് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് ഹാ​ച്ച​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ പോ​ത്തു​കു​ട്ടി പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തി​ൽ സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ക്കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 9188522711 എ​ന്ന ന​ന്പ​രി​ൽ പേ​ര് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.