നേ​ർ​വ​ഴി പ​ദ്ധ​തി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യു​ള്ള ശക്തീ​ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി
Friday, November 27, 2020 10:39 PM IST
പ​ത്ത​നം​തി​ട്ട: പ്രൊബേ​ഷ​ൻ പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ്, പ​ത്ത​നം​തി​ട്ട ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി, ലോ ​ആ​ൻ​ഡ് ജ​സ്റ്റി​സ് റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പോ​ലീ​സ്, പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ എ​ന്നി​വ​ർ​ക്കാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഐ​ജി പി. ​വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.
ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ആ​ൻ​ഡ് സ​ബ് ജ​ഡ്ജ് ജി.​ആ​ർ. ബി​ൽ​കു​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി. സു​നി​ൽ കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി വി​ഭാ​ഗം പ്ര​ഫസ​ർ ഡോ. ​ടി.​വി. അ​നി​ൽ കു​മാ​ർ, ലോ ​ആ​ൻ​ഡ് ജ​സ്റ്റീസ് റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ജി​നോ എം. ​കു​ര്യ​ൻ, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ എ.​ഒ. അ​ബീ​ൻ, ലോ ​ആ​ൻ​ഡ് ജ​സ്റ്റീ​സ് റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ.​ഷെ​റി​ൻ. കെ. ​നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.