തി​രു​വ​ല്ല​യി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും വി​മ​ത​ർ ത​ല​വേ​ദ​ന
Friday, November 27, 2020 10:42 PM IST
തി​രു​വ​ല്ല: വി​മ​ത​രെ​ക്കൊ​ണ്ട് വ​ല​ഞ്ഞ് ഇ​രു​മു​ന്ന​ണി​ക​ളും. മു​നി​സി​പ്പാ​ലി​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് ക​ക്ഷി​ക​ളാ​ണ് റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ​കൊ​ണ്ട് ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. വി​മ​ത​സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം എ​ൽ​ഡി​എ​ഫി​നെ അ​പേ​ക്ഷി​ച്ച് യു​ഡി​എ​ഫി​ലാ​ണ് കൂ​ടു​ത​ൽ. നാ​ലാം​വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ലെ വി​മ​ത​നാ​യി ജ​ന​താ​ദ​ളി​ലെ വി.​എ​സ്. വി​ജ​യ​ൻ മ​ത്സ​രി​ക്കു​ന്നു.
ഇ​വി​ടെ​ത്ത​ന്നെ മു​ൻ കൗ​ണ്‍​സി​ല​ർ അ​ലി​ക്കു​ഞ്ഞ് ചു​മ​ത്ര കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്നു. വാ​ർ​ഡി​ലെ മു​ൻ കൗ​ണ്‍​സി​ല​ർ കെ.​കെ. സാ​റാ​മ്മ​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.​ഏ​ഴാം​വാ​ർ​ഡി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ത​ന്പി​ച്ച​ൻ മു​ള​മൂ​ട്ടി​ലും എ​ട്ടാം​വാ​ർ​ഡി​ൽ ജോ​സ​ഫ് ഗ്രൂ​പ്പി​ലെ​ത​ന്നെ ശാ​ന്ത​മ്മ​യും വി​മ​ത​രാ​യി മ​ത്സ​രി​ക്കു​ന്നു.
നി​ല​വി​ലു​ള്ള കൗ​ണ്‍​സി​ല​ർ​കൂ​ടി​യാ​ണ് ശാ​ന്ത​മ്മ. ഒ​ന്പ​താം​വാ​ർ​ഡി​ൽ മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ രാ​ജു മു​ണ്ട​മ​റ്റം ഇ​ട​തു വി​മ​ത​നാ​ണ്. 11 -ാം വാ​ർ​ഡി​ൽ ആ​ർ​എ​സ്പി​യി​ൽ​നി​ന്നു​ള്ള മ​ധു​സൂ​ദ​ന​ൻ​പി​ള്ള വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്നു. 15 -ാം വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സ് വി​മ​ത​സ്ഥാ​നാ​ർ​ഥി​യാ​യി ഉ​മ്മ​ൻ സ​ഖ​റി​യ​യും 20 -ൽ ​ജ്യോ​തി ജോ​ണ്‍ പ​രു​ത്തി​ക്കാ​ട്ടി​ലും 37 -ൽ ​ഷാ​ജി തേ​ന്മ​ഠ​വും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.