സ്ഥാ​നാ​ര്‍​ഥി ര​ക്ത​ദാ​ന​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ്
Sunday, November 29, 2020 10:23 PM IST
തി​രു​വ​ല്ല: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ​യി​ലും സ്ഥാ​നാ​ര്‍​ഥി​യാ​യ ലി​പി​ന്‍ ര​ക്ത​ദാ​ന​ത്തി​ന്‍റെ തി​ര​ക്കി​ലു​മാ​ണ്. അ​പൂ​ര്‍​വ​മാ​യ എ​ബി പോ​സി​റ്റീ​വ് ര​ക്തം തേ​ടി ആ​ളു​ക​ള്‍ എ​ത്തു​മ്പോ​ള്‍ ഏ​തു തി​ര​ക്കി​നി​ടെ​യി​ലും ലി​ബി​ന്‍ ഓ​ടി​യെ​ത്തും. ന​ഗ​ര​സ​ഭ 19 -ാം വാ​ര്‍​ഡി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് ലി​പി​ന്‍ ലാ​സ​ര്‍.
കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കോ​ല​ഞ്ചേ​രി സ്വ​ദേ​ശി കു​ട്ട​പ്പ​നു (56) ര​ക്തം ന​ല്‍​കാ​ന്‍ പ്ര​ചാ​ര​ണം മാ​റ്റി​വ​ച്ച് ലി​പി​ന്‍ ഓ​ടി​യെ​ത്തി.
ഇ​തി​നോ​ട​കം 24 ത​വ​ണ ലി​പി​ന്‍ ര​ക്ത​ദാ​നം ന​ട​ത്തി​ക്ക​ഴി​ഞ്ഞു.
സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തു സ​ജീ​വ​മാ​യ ലി​പി​ന്‍ കോ​വി​ഡ് പ്ര​തി​രോ​ധ വോ​ള​ണ്ടി​യ​റാ​യും സേ​വ​നം ചെ​യ്യു​ന്നു​ണ്ട്.