ചാ​സ് ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ മെ​ഗാ​മേ​ള ഇ​ന്നു മു​ത​ൽ ‌
Monday, November 30, 2020 10:27 PM IST
ച​ങ്ങ​നാ​ശേ​രി: ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍റെ​യും കേ​ര​ള ഖാ​ദി ബോ​ർ​ഡി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ, ചാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലെ ഖാ​ദി ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ഖാ​ദി വ​സ്ത്ര-​ക​ര​കൗ​ശ​ല-​ഫ​ർ​ണീ​ച്ച​ർ മെ​ഗാ മേ​ള ഇ​ന്ന് ആ​രം​ഭി​ക്കും.
ഖാ​ദി ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ചാ​സ് പ്ര​സി​ഡ​ന്‍റും അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.‌
ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, ചാ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ണ്‍ സ​ഖ​റി​യാ​സ്, ഖാ​ദി ഭ​വ​ൻ മാ​നേ​ജ​ർ കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കൂ​ടാ​തെ ചാ​സി​ന്‍റെ കീ​ഴി​ലു​ള്ള ച​ങ്ങ​നാ​ശേ​രി അ​ര​മ​ന​പ്പ​ടി​ക്ക​ലു​ള്ള ഖാ​ദി ഭ​വ​നി​ൽ നാ​ളെ 11ന് ​അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മെ​ഗാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​സി റോ​ഡി​ൽ പ​ള്ളി​ക്കൂ​ട്ടു​മ്മ​യി​ലെ ഖാ​ദി പാ​ല​സി​ലും മ​ല്ല​പ്പ​ള്ളി ഖാ​ദി പ്ലാ​സ​യി​ലും ക്രി​സ്മ​സ് - ന്യൂ ​ഇ​യ​ർ ഖാ​ദി മേ​ള ഉ​ണ്ടാ​യി​രി​ക്കും. ഖാ​ദി വ​സ്ത്ര​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം സ്പെ​ഷ​ൽ ഡി​സ്കൗ​ണ്ടും ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ൾ​ക്ക് 10 ശ​ത​മാ​ന​വും മ​റ്റു ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​ഞ്ചു മു​ത​ൽ 50 ശ​ത​മാ​നം​വ​രെ ഡി​സ്കൗ​ണ്ടും ഉ​ണ്ടാ​യി​രി​ക്കും.
10000 രൂ​പ​യു​ടെ മു​ക​ളി​ലു​ള്ള എ​ല്ലാ പ​ർ​ച്ചേ​സി​നും ക്രി​സ്മ​സ് കേ​ക്ക് സ​മ്മാ​ന​മാ​യി ല​ഭി​ക്കും. കൂ​ടാ​തെ ഓ​രോ ദി​വ​സ​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 25 ക​സ്റ്റ​മേ​ഴ്സി​ന് അ​മ്മ ഫു​ഡ്സ് മെ​ഗാ ഗി​ഫ്റ്റ് പാ​യ്ക്ക​റ്റ് സ​മ്മാ​ന​മാ​യി ല​ഭി​ക്കും. എ​ട്ടോ​ളം വ്യ​ത്യ​സ്ത​ങ്ങ​ളാ​യ കേ​ക്കു​ക​ളാ​ണ് ചാ​സ് വി​പ​ണി​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ഗി​ഫ്റ്റ് ഐ​റ്റം​സ്, ക്രി​സ്മ​സ് പു​ൽ​ക്കൂ​ടു​ക​ൾ, ക്രി​ബ് സെ​റ്റു​ക​ൾ, ന​ക്ഷ​ത്ര​ങ്ങ​ൾ, മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള മു​ണ്ടു​ക​ളും ഷ​ർ​ട്ടു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല സ്പെ​ഷ​ൽ ഖാ​ദി വ​സ്ത്ര​ങ്ങ​ളും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.‌
സ​ർ​ക്കാ​ർ, ബാ​ങ്ക്, പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​ർ​ക്കും ത​വ​ണ വ്യ​വ​സ്ഥ​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. മേ​ള ജ​നു​വ​രി 16ന് ​സ​മാ​പി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചാ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ണ്‍ സ​ഖ​റി​യാ​സ്, കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി, ഉ​ല​ഹ​ന്നാ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌