അ​ടൂ​ർ ടൗ​ണി​ൽ പൈ​പ്പ് പൊ​ട്ടി; എം​സി റോ​ഡി​നും ത​ക​ർ​ച്ച ‌‌
Monday, November 30, 2020 10:27 PM IST
അ​ടൂ​ർ: ജ​ലേ​സേ​ച​ന വ​കു​പ്പി​ന്‍റെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി എം​സി റോ​സി​ന്‍റെ വ​ശം അ​പ​ക​ട​ത്തി​ൽ. കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നു​കി​ഴ​ക്കു​ള്ള വ​ലി​യ പാ​ല​ത്തി​ൽ കൂ​ടി പ​ള്ളി​യ്ക്ക​ൽ, പെ​രി​ങ്ങ​നാ​ട്, അ​ടൂ​ർ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പൈ​പ്പ് ലൈ​നി​ന്‍റെ കി​ഴ​ക്കേ​യ​റ്റം പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​ണ് പൊ​ട്ടി​യ​ത്. ഈ ​ഭാ​ഗ​ത്തു നി​ന്നും വെ​ള്ളം പാ​ല​ത്തി​ന്‍റെ തു​ട​ക്ക​ഭാ​ഗ​ത്തു ശ​ക്ത​മാ​യി ചീ​റ്റി​യ​തു മൂ​ലം റോ​ഡി​ന്‍റെ അ​ടി​ഭാ​ഗം ര​ണ്ട് മീ​റ്റ​ർ ഉ​ള്ളി​ലു​ള്ള മ​ണ്ണ് വ​ലി​യ​തോ​ട്ടി​ലേ​ക്കു ഒ​ലി​ച്ചു പോ​യി റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. അ​തു വ​ഴി വ​ന്ന ട്രാ​ഫി​ക് എ​സ്ഐ കി​ര​ൺ സം​ഭ​വം ക​ണ്ട് ഉ​ട​ൻ ത​ന്നെ ബാ​രി​ക്കേ​ഡ് വ​ച്ച് വാ​ഹ​നം നി​യ​ന്ത്രി​ച്ച് വി​ടു​ക​യും ജ​ല​സേ​ച​ന വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ച് ചി​ര​ണി​ക്ക​ൽ നി​ന്നു വ​രു​ന്ന പൈ​പ്പ് ലൈ​ൻ അ​ടി​പ്പി​ച്ചു. ‌‌