ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് ലാ​പ്ടോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഡോ. ​ഗം​ഗാ​ധ​ര​ൻ
Tuesday, December 1, 2020 10:04 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ എ​യ്ഡ്സ് ദി​നാ​ച​ര​ണ​വും 2020-21 വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ ക്ല​ബ് പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും പ്ര​ശ​സ്ത ഒ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​വി. പി. ​ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​ക​ത്സ പോ​ലെ ത​ന്നെ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ​വും പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കാ​ൻ​സ​ർ രോ​ഗി​യോ​ടൊ​പ്പം അ​വ​ന്‍റെ കു​ടും​ബ​വു​മാ​ണ് ഇ​ല്ലാ​താ​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ കാ​ൻ​സ​ർ രോ​ഗി​ക​ളെ ക​രു​തു​ന്ന​തോ​ടൊ​പ്പം ത​ന്നെ സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ​ത്തി​ലും വ്യാ​പൃ​ത​രാ​ക​ണ​മെ​ന്നും ഡോ. ​ഗം​ഗാ​ധ​ര​ൻ ആ​ഹ്വാ​നം ചെ​യ്തു.
ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ പ​ര​മാ​വ​ധി ലാ​പ്ടോ​പ് വ​ഴി​യാ​ക​ണ​മെ​ന്നും അ​മി​ത​മാ​യ മൊ​ബൈ​ൽ ഉ​പ​യോ​ഗം ദൂ​ര​വ്യാ​പ​ക​മാ​യ ആ​രോ​ഗ്യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക​മെ​ന്നും അ​ദ്ദേ​ഹം​അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു, മെ​ഡി​ക്ക​ൽ ക്ല​ബ് ക​ൺ​വീ​ന​ർ ഡോ. ​റീ​ന​മോ​ൾ ജി, ​പ്ര​ഫ. വി​ഷ്ണു ന​മ്പൂ​തി​രി, ഗ്രേ​യ്സ് തെ​രേ​സ ജോ​സ്, ഷെ​റി​ൻ ഇ. ​കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.