തിരുവല്ല: പുഷ്പഗിരി ആശുപത്രി സൈക്യാട്രി വിഭാഗത്തിൽ കൂടുതൽ കിടക്കകളുമായി പുതിയ ബ്ലോക്ക് പ്രവർത്തനമാരംഭിച്ചു. മദ്യത്തിനും ഇതര ലഹരി വസ്തുക്കളിലും അടിമപ്പെട്ടു ചികിത്സ തേടുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഈ വാർഡിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ ഫാമിലി തെറാപ്പി, മാരിറ്റൽ തെറാപ്പി, സൈക്കോ തെറാപ്പി, മോട്ടിവേഷൻ എൻഹാൻസ്മെന്റ് തെറാപ്പി, കോഗ്നിറ്റിവ് ബീഹേവിയറൽ തെറാപ്പി, ചൈൽഡ് ആൻഡ് അഡോളസെന്റ് ഗൈഡൻസ് പ്രോഗ്രാം തുടങ്ങിയ സൗകര്യങ്ങളും ഈ ബ്ലോക്കിൽ ക്രമീകരിച്ചിട്ടുണ്ട്.
തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് സിഇഒ ഫാ. ജോസ് കല്ലുമാലിക്കൽ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പരിയാരത്ത്, അക്കാഡമിക് ഡയറക്ടർ ഫാ. മാത്യു മഴുവഞ്ചേരിൽ, ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ ഫാ. എബി വടക്കുംതല, ഫിനാൻസ് ആൻഡ് ഫെസിലിറ്റി ഡയറക്ടർ ഫാ. ജോൺ പടിപ്പുര, ജനറൽ മാനേജർ ജേക്കബ് ജോബ് ഐപിഎസ്, പുഷ്പഗിരി സൈക്യാട്രി വിഭാഗം മേധാവി ഡോ. റോയ് ഏബ്രഹാം കള്ളിവയലിൽ, ഡോ. ജോയ്സ് ജിയോ, ഡോ. ലിസ, ഡോ. സിവിൻ പി സാം,ഡോ. സൗമ്യ പി. തോമസ് എന്നിവർ പങ്കെടുത്തു.