ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മെ​ന്ന്
Wednesday, December 2, 2020 10:13 PM IST
മ​ങ്കൊ​ന്പ്: ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മെ​ന്ന് സി​പിഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ.​ആ​ഞ്ച​ലോ​സ്. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കു​ട്ട​നാ​ടി​നെ പു​ന​ർ​നി​ർ​മിച്ച​ത് എ​ൽഡിഎ​ഫ് സ​ർ​ക്കാ​രാ​ണ്. കേ​ന്ദ്രസ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ അ​ടി​ച്ച​മ​ർ​ത്തു​ന്പോ​ൾ ക​ർ​ഷ​ക​രെ ചേ​ർ​ത്തുനി​ർ​ത്തി​യ സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന യോ​ഗ​ങ്ങ​ളി​ൽ വി​നോ​ദ്, ഡി.​ മ​നോ​ഹ​ര​ൻ, കെ.​ആ​ർ. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ഗോ​പി​നാ​ഥ​ൻ, ബി.​ ലാ​ലി തു​ങ്ങി​യ​വ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു.