ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ഓ​ണ്‍​ലൈ​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Wednesday, December 2, 2020 10:13 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ നി​യ​മസേ​വ​ന അഥോറി​റ്റി​യും ജി​ല്ലാ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പും സം​യു​ക്ത​മാ​യി ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​ഓ​ണ്‍​ലൈ​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തു​ന്നു.

സ്ഥ​ലം വാ​ങ്ങു​ന്പോ​ഴും വി​ൽ​ക്കു​ന്പോ​ഴും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, ഭൂ​മി​യു​ടെ ന്യാ​യ​വി​ല, വി​ൽ​പ​ത്ര​ങ്ങ​ൾ , ആ​ധാ​രം സ്വ​യം ത​യാറാ​ക്കേ​ണ്ട​ത് എ​ങ്ങ​നെ തു​ട​ങ്ങി പൊ​തു​ജ​ന​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ര​ജി​സ്ട്രേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻ എം. ​ഷെ​രീ​ഫ് ക്ലാ​സ് ന​യി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ ജി​ല്ലാ നി​യ​മ സേ​വ​ന അഥോറി​റ്റി​യു​ടെ ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ([email protected]) അ​യ​യ്ക്കാ​വു​ന്ന​താ​ണ്. സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ലൂ​ടെ ന​ൽ​കും. ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ആ​ല​പ്പു​ഴ ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോറി​റ്റിയു​ടെ ഫേ​സ് ബു​ക്ക് പേ​ജി​ൽ ല​ഭ്യ​മാ​ണ്. www.facebook.com/dlsaalp100. ഗൂ​ഗി​ൽ മീ​റ്റ് ലി​ങ്ക്: meet.google.com/otb-kyxn-dhc.