വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി, ജാ​ഗ്ര​താ നി​ർ​ദേശം
Wednesday, December 2, 2020 10:13 PM IST
വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്പാ​ന​ദി​യു​ടെ തീ​ര​ത്തു​ള്ള​വ​രും ച​ന്പ​ക്കു​ളം, അ​ന്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, മാ​വേ​ലി​ക്ക​ര, ഭ​ര​ണി​ക്കാ​വ്, ചെ​ങ്ങ​ന്നൂ​ർ, മു​തു​കു​ളം എ​ന്നീ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​താ​ണ്. ചു​ഴ​ലി​ക്കാ​റ്റി​നെത്തുട​ർ​ന്ന് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ണ്ടാ​കു​ന്ന പ​ക്ഷം കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെയും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ൽ ത​യാറാ​ക്കി മാ​റ്റി​പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സറെ(ആ​രോ​ഗ്യം) ചു​മ​ത​ല​പ്പെ​ടു​ത്തി.