നി​രീ​ക്ഷ​ക​രു​ടെ യോ​ഗം ചേ​ർ​ന്നു
Wednesday, December 2, 2020 10:13 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ തെര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രു​ടെ യോ​ഗം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്നു. ജി​ല്ല​യി​ലെ തെര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു നി​രീ​ക്ഷ​ക​ൻ ജെ​റോ​മി​ക് ജോ​ർ​ജ് പ​റ​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​യാറാ​യി ക​ഴി​ഞ്ഞു. ജി​ല്ല​യി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളെ​ല്ലാം മി​ക​ച്ച രീ​തി​യി​ൽ സ​ജ്ജ​മാ​യി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലു​ള്ള ബൂ​ത്തു​ക​ളും ത​യാറാ​യി ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ൽ പൊ​തു നി​രീ​ക്ഷ​ക​ന് പു​റ​മേ നാ​ല് ചെ​ല​വ് നി​രീ​ക്ഷ​ക​രു​മു​ണ്ട്.

തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി മി​ക​വു​റ്റ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് ചെ​ല​വ് നി​രീ​ക്ഷ​ക​രും വി​ല​യി​രു​ത്തി. തൈ​ക്കാ​ട്ടു​ശേരി, പ​ട്ട​ണ​ക്കാ​ട്, ക​ഞ്ഞി​ക്കു​ഴി എ​ന്നീ ബ്ലോ​ക്കു​ക​ളും ചേ​ർ​ത്ത​ല മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ചെ​ല​വ് നി​രീ​ക്ഷ​ക​ൻ സം​സ്ഥാ​ന ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യും ജോ​യി​ന്‍റ് പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​റു​മാ​യ ഷൈ​ൻ എ. ​ഹ​ഖ് ആ​ണ്. ആ​ര്യാ​ട്, അ​ന്പ​ല​പ്പു​ഴ, ച​ന്പ​ക്കു​ളം, വെ​ളി​യ​നാ​ട് ബ്ലോ​ക്കു​ക​ളുടെയും ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ചെ​ല​വ് നി​രീ​ക്ഷ​ക​ൻ സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ടി. ​ര​മേ​ശാ​ണ്.​

ചെ​ങ്ങ​ന്നൂ​ർ, ഹ​രി​പ്പാ​ട്, ബ്ലോ​ക്കു​ക​ളുടെയും ചെ​ങ്ങ​ന്നൂ​ർ, ഹ​രി​പ്പാ​ട്, കാ​യം​കു​ളം മു​ൻ​സി​പ്പാ​ലി​റ്റി​ക​ളു​ടെ​യും ചെ​ല​വ് നി​രീ​ക്ഷ​ക​ൻ സം​സ്ഥാ​ന ധ​ന​കാ​ര്യ വ​കു​പ്പി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​ജി. ഗോ​പ​കു​മാ​റും മാ​വേ​ലി​ക്ക​ര, മു​തു​കു​ളം, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്കു​ക​ളു​ടെ​യും മാ​വേ​ലി​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ചെ​ല​വ് നി​രീ​ക്ഷ​ക​ൻ സം​സ്ഥാ​ന ധ​ന​കാ​ര്യ വ​കു​പ്പി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു​സൂ​ദ​ന​ൻ നാ​യ​രുമാണ്.

യോ​ഗ​ത്തി​ൽ ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ. ​അ​ല​ക്സാ​ണ്ട​റും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രും പ​ങ്കെ​ടു​ത്തു.