അ​റ​വുമാ​ലി​ന്യം ട്രാൻസ്ഫോ​ർ​മ​ർ ക​യ​റി; അ​റ​വുമാ​ലി​ന്യം ത​ള്ളുന്നതു നിത്യസംഭവം; അധികൃതർ മൗനത്തിൽ
Wednesday, December 2, 2020 10:18 PM IST
എ​ട​ത്വ: രാ​ത്രി​യു​ടെ മ​റ​വി​ൽ റോ​ഡരുകി​ൽ ത​ള്ളി​യി​രു​ന്ന അ​റ​വു മാ​ലി​ന്യം ഇ​ക്കു​റി ട്രാൻസ്ഫോ​ർ​മ​ർ ക​യ​റി. എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​ന​പാ​തി​ൽ കേ​ള​മം​ഗ​ലം പ​റ​ത്ത​റ പാ​ല​ത്തി​നു സ​മീ​പം ന​ന്ത്യാ​ട്ടു​ക​രി പാ​ട​ശേ​ഖ​ര​ത്തി​നാ​യി റോ​ഡ​രു​കി​ൽ സ്ഥാ​പി​ച്ച വൈ​ദ്യു​തി ട്രാൻസ്ഫോ​ർ​മ​റി​നു മു​ക​ളി​ലും പ​ച്ച പാ​ല​ത്തി​നു ന​ടു​വി​ലു​മാ​ണ് അ​റ​വുമാ​ലി​ന്യം ത​ള്ളി​യ​ത്. കോ​ഴി​യു​ടെ അവശിഷ്ട ങ്ങളാണ് ചാ​ക്കി​ൽ നി​റ​ച്ച് തള്ളിയത്. ട്രാൻസ്ഫോ​ർ​മ​റി​നു മു​ക​ളി​ലെ കേ​ഡ​റി​ൽ മാ​ലി​ന്യച്ചാക്ക് ഉ​ട​ക്കി​ക്കി​ട​ക്കു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ളി​ൽനി​ന്ന് വ​ലി​ച്ചെ​റി​ഞ്ഞ​താ​കാമെ​ന്ന് ക​രു​തു​ന്നു. ചാ​ക്കു​കെ​ട്ട് അ​ല്പം മാ​റി​യാ​ൽ ട്രാൻസ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെറി​ച്ച് അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ സ​മീ​പ​വാ​സി​ക​ളാ​ണ് മാ​ലി​ന്യ​ചാ​ക്ക് ട്രാൻസ്ഫോ​ർ​മ​റി​നു മു​ക​ളി​ൽ ക​ണ്ട​ത്. പ​ച്ച ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ പ്രാ​ർ​ഥന​യ്ക്കെ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് പ​ച്ച പാ​ല​ത്തി​നു ന​ടു​വി​ൽ അ​റ​വുമാ​ലി​ന്യം നി​റ​ച്ച ചാ​ക്ക് കി​ട​ക്കു​ന്ന​ത് കണ്ടത്. റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യ വാ​ഹ​നം ചാ​ക്കി​നു മു​ക​ളി​ലൂ​ടെ ക​യ​റി മാ​ലി​ന്യം റോ​ഡി​ൽ നി​ര​ന്ന നി​ല​യി​ലാ​ണ്. മൂ​ക്ക് പൊ​ത്തി​വേ​ണം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും സ​ഞ്ച​രി​ക്കാ​ൻ. തോ​ട്ടി​ൽ ത​ള്ളി​യ മാ​ലി​ന്യം പാ​ല​ത്തി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് കരു തുന്നത്.

ത​ക​ഴി​-നീ​രേ​റ്റു​പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ അ​റ​വുമാ​ലി​ന്യ​വും കക്കൂസ് മാലിന്യവും ത​ള്ളു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ചും സ്വൈ​രജീവി​തം ത​ക​ർ​ത്തു​മുള്ള മാ​ലി​ന്യം ത​ള്ള​ലി​ൽ പോ​ലീ​സോ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പോ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. സി​സിടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച് മാ​ലി​ന്യം ത​ള്ളാ​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നി​രി​ക്കെ​യാ​ണ് അ​ധി​കൃ​ത​രു​ടെ ഈ ​അ​വ​ഗ​ണ​ന.