സ​ഹൃ​ദ​യ ഹെ​യ​ർ ബാ​ങ്ക് പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Friday, December 4, 2020 10:17 PM IST
ചേ​ർ​ത്ത​ല: രോ​ഗം വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ രോ​ഗ​ബാ​ധി​ത​രോ​ട് കാ​രു​ണ്യ​ത്തോ​ടെ ഇ​ട​പെ​ടാ​നും ന​മു​ക്ക് ക​ട​മ​യു​ണ്ടെ​ന്ന് സി​നി​മാ​താ​രം ആ​ശാ ശ​ര​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​റ​ണാ​കു​ളം​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ, കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​വ​രു​ന്ന ആ​ശാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, കാ​ൻ​സ​ർ രോ​ഗ​ത്തി​നു​ള്ള റേ​ഡി​യേ​ഷ​ൻ മൂ​ലം മു​ടി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ വി​ഗ് ല​ഭ്യ​മാ​ക്കു​ന്ന കേ​ശ​ദാ​ന പദ്ധ​തി​യാ​യ സ​ഹൃ​ദ​യ ഹെ​യ​ർ ബാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. എ​ഴു​പു​ന്ന സെ​ന്‍റ് റാ​ഫേ​ൽ​സ് ഇ​ട​വ​ക വി​ശ്വാ​സ പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ന്‍റെയും സെ​ന്‍റ് റാ​ഫേ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ കേ​ശ​ദാ​നം ന​ട​ത്തി. വേ​ദ​നി​ക്കു​ന്ന​വ​രോ​ട് കാ​രു​ണ്യം കാ​ണി​ക്കാ​ൻ കു​ട്ടി​ക്കാ​ലം മു​ത​ൽ ത​ന്നെ പ്ര​ചോ​ദ​ന​മേ​കാ​ൻ കേ​ശ​ദാ​ന പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്നും ആ​ശാ ശ​ര​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു. സെ​ന്‍റ് റാ​ഫേ​ൽ​സ് പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ ചെ​റു​പി​ള്ളി അ​ധ്യ​ക്ഷ​ത വഹിച്ചു. സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ളു​ത്തു​വ​ള്ളി​ൽ ഹെ​യ​ർ ബാ​ങ്ക് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ഡൊ​മി​നി​ക് സാ​വി​യോ തോ​മ​സ്, അ​ന​ന്തു ഷാ​ജി, സി​സ്റ്റ​ർ ആ​ൻ​സി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, റാ​ണി ചാ​ക്കോ എ​ന്നി​വ​ർ പ്രസംഗിച്ചു.