ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണവും ധനസഹായവും
Friday, December 4, 2020 10:17 PM IST
ആ​ല​പ്പു​ഴ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ആ​ല​പ്പി​യു​ടെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്ന് വൃ​ക്ക​രോ​ഗി​ക​ൾ​ക്കു​ള്ള ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ​യും ധ​ന​സ​ഹാ​യ പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം ജോ​യ് ആ​ലു​ക്കാ​സ് ആ​ല​പ്പി ഷോ​റൂം ജ​ന​റ​ൽ മാ​നേ​ജ​ർ ജെ​റി​ൻ നി​ർ​വ​ഹി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ല​യ​ണ്‍ ബി. ​ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ആ​ദ്യ ഗു​ണ​ഭോ​ക്താ​വി​ന് ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ 40,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ൽ​കി. എ​ല്ലാ മാ​സ​വും അ​ൻ​പ​തു മു​ത​ൽ അ​റു​പ​തു ഡ​യാ​ലി​സി​സ് കി​റ്റു​ക​ളു​ടെ വി​ത​ര​ണ​മാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി. ഒ​ന്നാം സ്ഥാ​നം സ​ച്ചി​ൻ ജോ​സ​ഫ് (സെ​ന്‍റ് മൈ​ക്കി​ൾ​സ് ത​ത്തം​പ​ള്ളി), ര​ണ്ടാം​സ്ഥാ​നം ഹ​നാ​ൻ ന​വാ​സ് (ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ൾ) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. ല​യ​ണ്‍ ജെ. ​വെ​ങ്കി​ടാ​ച​ലം, ജോ​യ് ആ​ലു​ക്കാ​സ് പി​ആ​ർ​ഒ ഗോ​പാ​ല​കൃ​ഷ്ണ​ൻ, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഷ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.