തെ​ര​ഞ്ഞെ​ടു​പ്പ്: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ
Friday, December 4, 2020 10:19 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലും പ്ര​ ച​ാര​ണ​ങ്ങ​ളി​ലും കോ​വി​ഡ് 19 പ്രോ​ട്ടോ​കോ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ജി​ല്ല​യി​ൽ സ്ക്വാ​ഡു​ക​ൾ രം​ഗ​ത്ത്.
ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും സ്ക്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ​ങ്ങ​ൾ, ക​ണ്‍​വ​ൻ​ഷ​നു​ക​ൾ, റാ​ലി​ക​ൾ മു​ത​ലാ​യ​വ​യും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ വ​രെ​യും കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് സം​ഘ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ക​രു​താം ആ​ല​പ്പു​ഴ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.