ന​സ്ര​ത്ത് കാ​ർമൽ ആ​ശ്ര​മദേവാ​ല​യ​ത്തി​ൽ തിരുനാളിന് ഇന്നു കൊടിയേറും
Friday, December 4, 2020 10:19 PM IST
മു​ഹ​മ്മ: ന​സ്ര​ത്ത് കാ​ർമൽ ആ​ശ്ര​മദേവാ​ല​യ​ത്തി​ൽ അ​മ​ലോ​ത്ഭ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 13 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്ന് വൈ​കുന്നേരം അ​ഞ്ചി​ന് ആ​ശ്ര​മം പ്രി​യോ​ർ ​ഫാ.​ റോ​ബി​ൻ അന​ന്ത​ക്കാ​ടി​ന്‍റെ കാ​ർ​മിക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്, വിശുദ്ധ കു​ർ​ബാ​ന, നൊ​വേ​ന. തു​ട​ർ​ന്ന് ഫാ.​ ഫി​ലി​പ്പോ​സ് തു​ണ്ടു​വാലേച്ചിറ​യു​ടെ കാ​ർ​മിക​ത്വ​ത്തി​ൽ കൃപാ​ഭി​ഷേ​ക ധ്യാ​നം. 13 വ​രെ ദി​വ​സ​വും രാ​വി​ലെ 6.30ന് വിശുദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം എ​ന്നി​വ ഉ​ണ്ടാ​കും. നാ​ളെ വൈകു ന്നേരം 5.30ന് ​വിശുദ്ധ കു​ർ​ബാ​ന, നൊ​വേ​ന , കൃ​പാ​ഭി​ഷേ​ക ധ്യാ​നം. വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ​യും തി​രു​നാ​ൾദി​ന​മാ​യ ഒന്പതിനു വൈകുന്നേരം 5.30ന് ​വിശുദ്ധ കു​ർ​ബാ​ന, നെവേ​ന. 10ന് ​വൈ​കി​ട്ട് 5.30ന് വിശുദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന. 11ന് ​വൈകുന്നേരം 5.30ന് ​ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന, വിശുദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം, വിശുദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന. 12ന് ​വൈ​കി​ട്ട് 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം .13ന് ​രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന, 10ന് ​വിശുദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം.