ജി​ല്ല​യി​ൽ 2271 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ
Friday, December 4, 2020 10:20 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലാ​കെ 2271 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 1989 പോ​ളിം​ഗ് ബൂ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളി​ൽ 282 പോ​ളിം​ഗ് ബൂ​ത്തു​ക​ളു​മാ​ണു​ള്ള​ത്. ജി​ല്ല​യി​ലെ 12 ബ്ലോ​ക്കു​ക​ളി​ലാ​യു​ള്ള 1989 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​യി 2189 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളും 6564 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്ത​താ​യി ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​വി​ധ ന​ഗ​ര​സ​ഭ​ക​ളി​ലെ 282 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​യി 310 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളും 310 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ആ​കെ 18 കൗ​ണ്ടിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്.

രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് വൈ​കു​ന്നേ​രം ആ​റി​നു മു​ന്പ് ബൂ​ത്തി​ലെ​ത്തി​യാ​ൽ വോ​ട്ടു​ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. ജി​ല്ല​യി​ലാ​കെ 349 സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ളും 67 ക്രി​ട്ടി​ക്ക​ൽ ബൂ​ത്തു​ക​ളു​മാ​ണു​ള്ള​ത്. ഇ​തി​ൽ 40 സെ​ൻ​സി​റ്റീ​വ്-​ക്രി​ട്ടി​ക്ക​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തും. ബാ​ക്കി​യു​ള്ള സെ​ൻ​സി​റ്റീ​വ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വീ​ഡി​യോ​ഗ്രാ​ഫി​യും ചെ​യ്യു​മെ​ന്ന് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

5462 സ്ഥാ​നാ​ർ​ഥി​ക​ൾ

ജി​ല്ല​യി​ലാ​കെ 5462 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 23 ഡി​വി​ഷ​നു​ക​ളി​ലാ​യി 82 പേ​രും (43 പു​രു​ഷന്മാ​ർ, 39 സ്ത്രീ​ക​ൾ). ആ​റു ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 789 സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് (392 പു​രു​ഷ​ൻ​മാ​ർ, 397 സ്ത്രീ​ക​ൾ) ഉ​ള്ള​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 4083 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്നു. ഇ​തി​ൽ 2222 പേ​ർ സ്ത്രീ​ക​ളാ​ണ്. 1861 പേ​ർ പു​രു​ഷ​ൻ​മാ​രും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 508 പേ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. 236 പു​രു​ഷ​ൻ​മാ​രും 272 സ്ത്രീ​ക​ളും.

പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് 11,355 പേ​ർ

ജി​ല്ല​യി​ൽ പോ​ളിം​ഗ് ഡ്യൂ​ട്ടി​ക​ൾ​ക്കാ​യി 11,355 പേ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. 2271 പേ​ർ റി​സ​ർ​വി​ലു​മു​ണ്ട്. 50 റി​സ​ർ​വ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ 250 ഉ​ദ്യോ​ഗ​സ്ഥ​രെ സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ-​പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ്് ആ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് 508 എ​ണ്ണം ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും 44 എ​ണ്ണം ന​ഗ​ര​സ​ഭ​ക​ളി​ലും സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ-​അ​സി​സ്റ്റ​ന്‍റ് മു​ഖേ​ന വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം വ​രെ 530 എ​ണ്ണം തി​രി​കെ കി​ട്ടി​യ​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു. പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ആ​റി​ന് രാ​വി​ലെ പ​ത്തി​നു മു​ന്പാ​യി ത​പാ​ൽ വോ​ട്ടു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. ത​പാ​ൽ വോ​ട്ടു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ അ​താ​തു ബ്ലോ​ക്ക് വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

വോ​ട്ടെ​ടു​പ്പ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച്

കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫെ​യ്സ് ഷീ​ൽ​ഡ്, മാ​സ്ക്, സാ​നി​റ്റൈ​സ​ർ, കൈ​യു​റ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണം. ഏ​ജ​ന്‍റു​മാ​ർ​ക്കും ഇ​വ നി​ർ​ബ​ന്ധ​മാ​ണ്. വോ​ട്ട​ർ​മാ​ർ മാ​സ്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. തി​രി​ച്ച​റി​യ​ൽ വേ​ള​യി​ൽ മാ​ത്രം ആ​വ​ശ്യ​മെ​ങ്കി​ൽ മാ​സ്ക് മാ​റ്റ​ണം. വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ഴും തി​രി​കെ പോ​കു​ന്പോ​ഴും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്ക​ണം. പോ​ളിം​ഗ് ബൂ​ത്തി​ന​ക​ത്തേ​ക്ക് ഒ​രേ​സ​മ​യം മൂ​ന്നു​വോ​ട്ട​ർ​മാ​ർ​ക്ക് സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ച്ച് പ്ര​വേ​ശി​ക്കാം. ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മൂ​ന്നു​വോ​ട്ടും ന​ഗ​ര​സ​ഭ​ക​ൾ​ക്ക് ഒ​രു​വോ​ട്ടു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ മു​ന്പു​മു​ത​ൽ (ആ​റി​നു വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ) വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തു വ​രെ​യു​ള്ള സ​മ​യ​ത്ത് പൊ​തു​യോ​ഗം, ജാ​ഥ എ​ന്നി​വ പാ​ടി​ല്ല. ആം​ബു​ല​ൻ​സു​ക​ൾ അ​ട​ക്ക​മു​ള്ള മെ​ഡി​ക്ക​ൽ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യും ബൂ​ത്തു​ക​ൾ എ​ല്ലാം പ​രി​ശോ​ധി​ച്ച​താ​യും ക​ള​ക്ട​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞ​ടു​പ്പി​നെ​തി​രെ നെ​ഗ​റ്റീ​വ് പ്ര​ചാ​ര​ണം ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മു​ണ്ടാ​കു​മെ​ന്ന് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് പ്ര​ത്യേ​ക​സൗ​ക​ര്യം

സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് സൗ​ക​ര്യം കൂ​ടാ​തെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളും ബൂ​ത്തു​ക​ളി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. ഡി​എം​ഒ ന​ല്കു​ന്ന സ​ർ​ട്ടി​ഫൈ​ഡ് ഡീ​റ്റെ​യി​ൽ​സി​നെ ആ​ധാ​ര​മാ​ക്കി​യാ​യി​രി​ക്കും കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വോ​ട്ടു​ചെ​യ്യാ​നു​ള്ള അ​വ​സ​രം. അ​തു​കൂ​ടാ​തെ ഏ​ഴി​നു വൈ​കു​ന്നേ​രം മൂ​ന്നി​നു ശേ​ഷം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് എ​ട്ടി​നു​വൈ​കു​ന്നേ​രം ആ​റി​നു​മു​ന്പ് പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി​യാ​ൽ വോ​ട്ടു​ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും. ആ​റു​മ​ണി​ക്ക് നി​ല​വി​ൽ ക്യൂ​വി​ലു​ള്ള​വ​ർ​ക്ക് ടോ​ക്ക​ണ്‍ ന​ല്കി വോ​ട്ടു ചെ​യ്യി​പ്പി​ച്ച​ശേ​ഷ​മാ​യി​രി​ക്കും ഇ​വ​രെ വോ​ട്ടു​ചെ​യ്യി​പ്പി​ക്കു​ക. ബൂ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ഏ​ജ​ന്‍റു​മാ​രും വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യി​രി​ക്കു​ന്ന കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രും പി​പി​ഇ കി​റ്റ് ധ​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പ്. ഇ​വ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം. കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​ർ​ക്കും ക്വാ​റ​ന്‍റൈനി​ലു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രും ക്വാ​റ​ന്‍റൈനി​ലു​ള്ള​വ​രു​മൊ​ക്കെ​യാ​യി പ​തി​നാ​യി​ര​ത്തോ​ളം പേ​ർ വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പോ​ലീ​സ് സു​സ​ജ്ജം

ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​കെ 67 പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് പി ​എ​സ് സാ​ബു അ​റി​യി​ച്ചു. 349 സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ളു​ൾ​പ്പെ​ടെ 406 പ്ര​ശ്ന​സാ​ധ്യ​ത ബൂ​ത്തു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 40 ബൂ​ത്തു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വെ​ബ് കാ​സ്റ്റിം​ഗ് ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് നി​രീ​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ നാ​ല് സ​ബ്ഡി​വി​ഷ​നു​ക​ൾ​ക്കു പു​റ​മെ മാ​വേ​ലി​ക്ക​ര, കൈ​ന​ക​രി, ഹ​രി​പ്പാ​ട്, മാ​രാ​രി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും ഡി​വൈ​എ​സ്പി​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. 141 ട്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ജി​ല്ല​യി​ലു​ട​നീ​ളം പ​ട്രോ​ളിം​ഗ് ന​ട​ത്തും. പ​ത്തി​നും 15നു​മി​ട​യി​ൽ പോ​ലീ​സു​കാ​ർ ഓ​രോ ട്രൂ​പ്പി​ലു​മു​ണ്ടാ​കും. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ര​ണ്ടു​വീ​തം വാ​ഹ​ന​ങ്ങ​ൾ പ​ട്രോ​ളിം​ഗ് ന​ട​ത്തും. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു​സം​ഘ​ങ്ങ​ളും എ​സ്പി​സി​യു​ടെ കീ​ഴി​ൽ മൂ​ന്നു​സം​ഘ​ങ്ങ​ളും സ്പെ​ഷ​ൽ ബ്രാ​ഞ്ച് നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു സം​ഘ​ങ്ങ​ളു​മു​ൾ​പ്പെ​ടെ ഒ​ന്പ​ത് പെ​ട്രോ​ൾ സം​ഘ​ങ്ങ​ൾ വേ​റെ​യു​മു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് അ​റി​യി​ച്ചു.