ഉ​പ്പു​വെ​ള്ള​വും ചെ​ല്ലി​ക്കു​ത്തും: തെ​ങ്ങ് കൃ​ഷി ന​ശി​ക്കു​ന്നു
Saturday, December 5, 2020 10:44 PM IST
തു​റ​വൂ​ർ: ഉ​പ്പു വെ​ള്ള​വും, ചെ​ല്ലി​ക്കു​ത്തും മൂ​ലം തീ​ര​മേ​ഖ​ല​യി​ലെ തെ​ങ്ങു​കൃ​ഷി നാ​ശ​ത്തി​ലേ​ക്ക്. നൂ​റു​ക​ണ​ക്കി​ന് തെ​ങ്ങു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് .
ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളും മ​റ്റ ു ​ജ​ലാ​ശ​യ​ങ്ങ​ളി​ലും ഓ​രു വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ തെ​ങ്ങു​ക​ൾ വേ​ര് ചീ​ഞ്ഞ് ന​ശി​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യി അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത് മൂ​ലം മു​ഴു​വ​ൻ ജ​ലാ​ശ​ങ്ങ​ളും ഉ​പ്പു​വെ​ള്ളം നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് കൃ​ഷി​നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്തെ തേ​ങ്ങ​യു​ടെ വ​ലി​പ്പം കു​റ​യു​ന്ന​തും, തെ​ങ്ങ് മു​ര​ടി​ക്കു​ന്ന​തും ഓ​രു​വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യം കൊ​ണ്ടാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വാ​ദം. കൂ​ടാ​തെ ചെ​ല്ലി​യു​ടെ ആ​ക്ര​മ​ണ​വും കൂ​ടു​ത​ലാ​ണ്. പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​ൾ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ലാ​ണ് കൃ​ഷി​നാ​ശം.