പ​ഴ​കി​യ മാം​സം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു
Saturday, December 5, 2020 10:47 PM IST
എ​ട​ത്വ: മാം​സ വി​ല്പ​ന ന​ട​ത്തു​ന്ന ക​ട​യി​ൽ നി​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് പ​ഴ​കി​യ മാം​സം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. കെഎ​സ്ആ​ർ​ടി​സി എ​ട​ത്വ ഡി​പ്പോ​യ്ക്ക് സ​മീ​പം ത​ച്ചു​വാ​വ മാം​സ വി​ല്പ​ന ക​ട​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത 75 കി​ലോ പ​ഴ​കി​യ മാം​സ​മാ​ണ് ന​ശി​പ്പി​ച്ച​ത്.
പ​രാ​തി​യെ തു​ട​ർ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​പ്ക​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വ​ഷ​ണ​ത്തി​ൽ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ഴ​കി​യ മാം​സ​മാ​ണ് പി​ടി​കൂ​ടി​യ​ത്.
മാം​സ​ത്തി​നൊ​പ്പം അ​റ​വു​വേ​സ്റ്റു​ക​ളും ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. പ​ഴ​കി​യ മാം​സം പി​ടി​കൂ​ടി​യ​തോ​ടെ ക​ട​പൂ​ട്ടാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. എ​ട​ത്വ സ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ ശ്രീ​ജി​ൻ, ബി​ജി​ലാ​ൽ എ​ന്നി​വ​രാ​ണ് ക​ട​യി​ൽ അ​ന്വ​ഷ​ണ​ത്തി​ന് എ​ത്തി​യ​ത്.