പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്നു തീ​രും
Saturday, December 5, 2020 10:47 PM IST
ആ​ല​പ്പു​ഴ: ഡി​സം​ബ​ർ എ​ട്ടി​ന് ന​ട​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ജി​ല്ല​യി​ലെ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കു​മെ​ന്ന് ജി​ല്ല ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ക​ള​ക്ട​റേ​റ്റി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കോ​വി​ഡ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളും കൂ​ട്ടം ചേ​ർ​ന്നു​ള്ള അ​വ​സാ​ന നി​മി​ഷ​ത്തെ കൊ​ട്ടി​ക്ക​ലാ​ശം ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ജി​ല്ല ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൊ​ട്ടി​ക്ക​ലാ​ശം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.

സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ളു​ടെ വി​ത​ര​ണ​ത്തി​നും വോ​ട്ടു​ചെ​യ്ത് തി​രി​കെ വാ​ങ്ങു​ന്ന​തി​നും എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സ​ഹ​ക​ര​ണം വേ​ണം. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റന്‍റൈനി​ൽ ഉ​ള്ള​വ​ർ​ക്കു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ​ര​മാ​വ​ധി ഇ​ത്ത​ര​ത്തി​ലു​ള്ള വോ​ട്ടു​ക​ൾ ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സ​ഹ​ക​ര​ണം വേ​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി​വ​രെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​വു​ക​യോ ക്വാ​റ​ന്‌റൈ​ൻ നി​ർ​ദേ​ശി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഡി​എം​ഒ ന​ൽ​കു​ന്ന ലി​സ്റ്റ് പ്ര​കാ​രം സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​ർ ന​ൽ​കി വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക. ഈ ​പ​ട്ടി​ക​യി​ൽ പെ​ടു​ന്ന​വ​ർ​ക്ക് ബൂ​ത്തി​ൽ വോ​ട്ടു​ചെ​യ്യാ​നും ക​ഴി​യി​ല്ല. ഏ​ഴി​ന് മൂ​ന്നി​നു​ശേ​ഷം കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​ർ​ക്ക് പോ​ളിം​ഗ് ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചി​നും ആ​റി​നു​മി​ട​യ്ക്ക് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാം. സാ​ധാ​ര​ണ വോ​ട്ട​ർ​മാ​ർ എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്ത് പോ​യ​ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ക. ഇ​ങ്ങ​നെ വ​രു​ന്ന​വ​ർ പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ക​ണം വ​രേ​ണ്ട​ത്.

ആ​റു​മ​ണി​ക്ക് ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ടോ​ക്ക​ണ്‍ ന​ൽ​കും.​പ​ര​മാ​വ​ധി ആ​ളു​ക​ളെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​ച്ച് വോ​ട്ട് ചെ​യ്യി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. സു​താ​ര്യ​വും നി​ർ​ഭ​യ​വു​മാ​യി സ​മ്മ​തി​ദാ​ന അ​വ​കാ​ശം നി​ർ​വ​ഹി​ക്കു​വാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന് എ​ല്ലാ പാ​ർ​ട്ടി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, തെര​ഞ്ഞെ​ടു​പ്പ് ഡ​പ്യൂ​ട്ടി​ക​ള​ക്ട​ർ പി.​എ​സ്. സ്വ​ർ​ണ​മ്മ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി.

ഇ​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് തി​ര​ശീ​ല വീ​ഴാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കേ പ്ര​ച​ര​ണം ഉ​ച്ച​സ്ഥാ​യി​യി​ലെ​ത്തി. ഗ്രാ​മ-​ബ്ലോ​ക്ക്-​ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മൂ​ന്നാം​ഘ​ട്ട പ​ര്യ​ട​ന​വും പൂ​ർ​ത്തീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വാ​ഹ​ന പ്ര​ച​ര​ണ​വും സ്വീ​ക​ര​ണ​വും ചെ​റു​യോ​ഗ​ങ്ങ​ളു​മൊ​ക്കെ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗം സ​ജീ​വം ത​ന്നെ.

വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും വീ​റും വാ​ശി​യോ​ടെ​യു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചി​ല വാ​ർ​ഡു​ക​ളി​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്. കൊ​ട്ടി​ക്ക​ലാ​ശം ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​തി​നാ​ൽ പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​ക​രു​മാ​യി ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി വോ​ട്ടു പി​ടി​ക്കാ​ൻ ഉ​ള്ള തി​ര​ക്കി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.