ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി​നി​റ​ച്ച് പോ​യ വാ​ഹ​നം ആ​രോ​ഗ്യ വ​കു​പ്പ് പി​ടി​കൂ​ടി
Saturday, December 5, 2020 10:47 PM IST
ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് പി​എ​ച്ച് സെ​ന്‍റ​റി​നു സ​മീ​പ​ത്തു നി​ന്നും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി​നി​റ​ച്ചു​പോ​യ വാ​ഹ​നം പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ 18 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു പോ​യ ആ​പ്പേ ട്ര​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. പി​എ​ച്ച് സെ​ന്‍റ​റി​ൽ ഈ ​സ​മ​യം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട ഹെ​ൽ​ത്ത് സൂ​പ്പ​ർവൈ​സ​ർ കെ. ​ആ​റു, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ൻ വി.​എ​സ് ബി​ജു, ജെ​പി​എ​ച്ച്എ​ൻ അ​നീ​സ, ഡ്രൈ​വ​ർ ജോ​സ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.
18 അം​ഗ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ പ​കു​തി​യി​ൽ അ​ധി​കം പേ​ർ​ക്കും മാ​സ്കും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച മു​ന്പ് ഈ ​വാ​ഹ​ന​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ നി​ശ്ചി​ത അ​ള​വി​ൽ കൂ​ടു​ത​ൽ ആ​ളെ​ക്ക​യ​റ്റി കൊ​ണ്ടു​പോ​യ​തി​ന് വാ​ഹ​ന ഉ​ട​മ​യ്ക്ക് താ​ക്കീ​ത് ന​ൽ​കി​യ​താ​യി പാ​ണ്ട​നാ​ട് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തു വ​ക​വ​യ്ക്കാ​തെ​യാ​ണ് വീ​ണ്ടും ഇ​ന്ന​ലെ ആ​ളെ​ കു​ത്തിനി​റ​ച്ചു കൊ​ണ്ടു​പോ​യ​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് ഇ​വ​രെ എ​ത്തി​ക്കു​ന്ന​ത്. തു​ട​ർന​ട​പ​ടി​ക്കാ​യി വാ​ഹ​നവും ഡ്രൈ​വ​റെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​നു കൈ​മാ​റി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വാ​ഹ​ന​ത്തി​ന്‍റെ പി​റ​കി​ലെ ന​ന്പ​ർ പ്ലേ​റ്റ് പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ൽ വാ​ഹ​നം വി​ട്ടുന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട​താ​യും അ​റി​യു​ന്നു.
പാ​ണ്ട​നാ​ട്ടി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ൽ കോവി​ഡ് രോ​ഗ​ബാ​ധ കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്.